സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം പൂനെയിൽ
Tuesday, April 22, 2025 3:44 PM IST
മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയിൽ പുരോഗമിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കേരള പോർഷനുകൾ പൂർത്തിയാക്കി ക്കൊണ്ടാണ് ചിത്രം പൂനെയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്.
പൂനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.
മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോ ടൊപ്പം അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അഖിൽ സത്യന്റേതാണു കഥ. ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ.
അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് നാരായണൻ, മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും - ഡിസൈൻ -സമീരാ സനീഷ്. സഹ സംവിധാനം - ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. ഫോട്ടോ - അമൽ സി. സദർ