നടൻ വിഷ്ണു വിശാലിനും ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് പിറന്നു
Tuesday, April 22, 2025 2:43 PM IST
നടൻ വിഷ്ണു വിശാലിനും ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് പിറന്നു. വിഷ്ണു തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. വിഷ്ണുവിന്റെയും ജ്വാലയുടെ നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്.
‘‘ഞങ്ങൾക്കു പെൺകുഞ്ഞ് പിറന്നു. ആര്യൻ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്കൊരു അമൂല്യമായ സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു.’’വിഷ്ണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചേട്ടൻ ആര്യൻ കുഞ്ഞിനെ നോക്കി നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.
2021 ഏപ്രിൽ മാസമായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുവിന്റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൻ താരം ചേതന്‍ ആനന്ദിനെയായിരുന്നു ജ്വാല മുന്‍പ് വിവാഹം ചെയ്തത്. 2011ൽ ഇരുവരും വേര്‍പിരിഞ്ഞു.
രഞ്ജിനി നട്രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ൽ ഇവർ വിവാഹിതരായി. 2018ല്‍ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ആര്യൻ എന്നൊരു കുട്ടിയുമുണ്ട് വിഷ്ണുവിന്.