ഫെ​ബ്രു​വ​രി മാ​സം റി​ലീ​സ് ചെ​യ്ത മ​ല​യാ​ള സി​നി​മ​ക​ളു​ടെ ബ​ജ​റ്റും തി​യ​റ്റ​ർ ക​ള​ക്‌​ഷ​നും പു​റ​ത്തു​വി​ട്ട് കേ​ര​ള ഫി​ലിം പ്രൊ​ഡ്യു​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. റി​ലീ​സ് ചെ​യ്ത 17 സി​നി​മ​ക​ളി​ൽ പ​തി​നൊ​ന്നും ന​ഷ്ട​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​ന്ന​ര​ക്കോ​ടി മു​ട​ക്കി​യ ‘ല​വ് ഡെ​യ്ൽ’ എ​ന്ന സി​നി​മ​യ്ക്ക് തി​യ​റ്റ​റി​ൽ നി​ന്നും കി​ട്ടി​യ​ത് പ​തി​നാ​യി​രം രൂ​പ​യാ​ണ്. 17 സി​നി​മ​ക​ളു​ടെ ആ​കെ മു​ട​ക്ക് 75 കോ​ടി (75,23,86,049.00) , ഇ​തി​ൽ തി​യ​റ്റ​ർ ഷെ​യ​ർ ആ​യി ല​ഭി​ച്ച​ത് 23 കോ​ടി​യും (23,55,88,147). ഏ​ക​ദേ​ശം 53 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഫെ​ബ്രു​വ​രി മാ​സം മാ​ത്രം മ​ല​യാ​ള സി​നി​മ​യ്ക്കു​ണ്ടാ​യ​തെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

സി​നി​മ​ക​ളു​ടെ പേ​രും ബ​ജ​റ്റും തി​യ​റ്റ​ർ ഷെ​യ​റും

1.ഇ​ഴ, ബ​ജ​റ്റ്: 63,83,902 (അ​റു​പ​ത്തി​മൂ​ന്ന് ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 45,000

2.ല​വ് ഡെ​യ്‌​ൽ, ബ​ജ​റ്റ്: 1,60,86,700 (ഒ​രു​കോ​ടി അ​റു​പ​ത് ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 10,000

3.നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ൺ​മ​ക്ക​ൾ, ബ​ജ​റ്റ്: 5,48,33,552 (5 കോ​ടി നാ​ൽ​പ​ത്തി​യെ​ട്ട് ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 33,58,147

4.ബ്രൊ​മാ​ന്‍​സ്, ബ​ജ​റ്റ്: 8,00,00,000 (8 കോ​ടി), തി​യ​റ്റ​ർ ഷെ​യ​ർ: 4,00,00,000

5.ദാ​വീ​ദ്, ബ​ജ​റ്റ്: 9,00,00,000 (9 കോ​ടി), തി​യ​റ്റ​ർ ഷെ​യ​ർ: 3,50,00,000

6.പൈ​ങ്കി​ളി, ബ​ജ​റ്റ്: 5,00,00,000 (5 കോ​ടി), തി​യ​റ്റ​ർ ഷെ​യ​ർ: 2,50,00,000

7.ഓ​ഫി​സ​ർ ഓ​ൺ ഡ്യൂ​ട്ടി, ബ​ജ​റ്റ്: 13,00,00,000 (13 കോ​ടി), തി​യ​റ്റ​ർ ഷെ​യ​ർ: 11,00,00,000

8.ചാ​ട്ടു​ളി, ബ​ജ​റ്റ്: 3,40,00,000 (3 കോ​ടി 40 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 32,00,000

9.ഗെ​റ്റ് സെ​റ്റ് ബേ​ബി, ബ​ജ​റ്റ്: 9,99,58,43 (9 കോ​ടി), തി​യ​റ്റ​ർ ഷെ​യ​ർ: 1,40,00,000

10.ത​ട​വ്, വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല

11.ഉ​രു​ൾ, ബ​ജ​റ്റ്: 25,00,000 (25 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 1,00,000

12.മ​ച്ചാ​ന്‍റെ മാ​ലാ​ഖ, ബ​ജ​റ്റ് :5,12,20,460 (5 കോ​ടി 12 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 40,00,000

13.ആ​ത്മ സ​ഹോ, ബ​ജ​റ്റ് :1,50,00,000 (ഒ​രു കോ​ടി 50 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 30,000

14.അ​രി​ക്, ബ​ജ​റ്റ് : 1,50,00,000 (ഒ​രു കോ​ടി 50 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 55,000

15.ഇ​ടി മ​ഴ കാ​റ്റ്, ബ​ജ​റ്റ് : 5,74,03,000 (5 കോ​ടി 74 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 2,10,000

16.ആ​പ് കൈ​സേ ഹോ, ​ബ​ജ​റ്റ് : 2,50,00,000 (2 കോ​ടി 50 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 5,00,000

17.ര​ണ്ടാം യാ​മം, ബ​ജ​റ്റ് : 2,50,00,000 (2 കോ​ടി 50 ല​ക്ഷം), തി​യ​റ്റ​ർ ഷെ​യ​ർ: 80,000


ഇ​തു​ര​ണ്ടാം ത​വ​ണ​യാ​ണ് സി​നി​മ​യു​ടെ ബ​ജ​റ്റും ഷെ​യ​റും നി​ർ​മാ​താ​ക്ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ പു​റ​ത്തു​വി​ടു​ന്ന​ത്. ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്ത 28 സി​നി​മ​ക​ളു​ടെ ബ​ജ​റ്റും ഇ​വ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും നേ​ടി​യ ഷെ​യ​റും നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ജ​നു​വ​രി മാ​സ​ത്തി​ലെ മാ​ത്രം ന​ഷ്ടം 110 കോ​ടി​യാ​യി​രു​ന്നു.