മൈ​ക്ക്, ഖ​ൽ​ബ്, ഗോ​ളം, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ര​ഞ്ജി​ത്ത് സ​ജീ​വ് നാ​യ​ക​നാ​കു​ന്ന യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ഓ​ഫ് കേ​ര​ള (UKOK)യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും ദു​ൽ​ഖ​ർ സ​ൽ​മാ​നും ചേ​ർ​ന്നാ​ണ് ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്.

ഉ​പ​ചാ​ര​പൂ​ർ​വ്വം ഗു​ണ്ടാ ജ​യ​ൻ എ​ന്ന സി​നി​മ​ക്ക് ശേ​ഷം അ​രു​ൺ വൈ​ഗ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ചി​ത്ര​ത്തി​ൽ ജോ​ണി ആ​ന്‍റ​ണി, ഇ​ന്ദ്ര​ൻ​സ്, മ​നോ​ജ് കെ. ​ജ​യ​ൻ, മ​നോ​ജ് കെ.​യു., അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ, ഡോ. ​റോ​ണി, സം​ഗീ​ത, മീ​ര വാ​സു​ദേ​വ്, മ​ഞ്ജു​പി​ള്ള, സാ​രം​ഗി ശ്യാം ​തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സ് - പൂ​യ​പ്പ​ള്ളി ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ൻ സ​ജീ​വ്, സ​ജീ​വ് പി.​കെ. - അ​ല​ക്സാ​ണ്ട​ർ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം-​സി​നോ​ജ് പി ​അ​യ്യ​പ്പ​ൻ, സം​ഗീ​തം-​രാ​ജേ​ഷ് മു​രു​കേ​ശ​ൻ, ഗാ​ന​ര​ച​ന - ശ​ബ​രീ​ഷ് വ​ർ​മ്മ, സൗ​ണ്ട് മി​ക്സിം​ഗ്- വി​ഷ്ണു ഗോ​വി​ന്ദ്, കോ​റി​യോ​ഗ്രാ​ഫി സു​മേ​ഷ് & ജി​ഷ്ണു, ആ​ക്ഷ​ൻ-​ഫി​നി​ക്സ് പ്ര​ഭു, മേ​ക്ക​പ്പ്: ഹ​സ​ൻ വ​ണ്ടൂ​ർ, വ​സ്ത്ര​ല​ങ്കാ​രം : മെ​ൽ​വി ജെ,

​എ​ഡി​റ്റ​ർ- അ​രു​ൺ വൈ​ഗ, ക​ലാ സം​വി​ധാ​നം- സു​നി​ൽ കു​മാ​ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ഹാ​രി​സ് ദേ​ശം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : റി​ന്നി ദി​വാ​ക​ർ, പി​ആ​ർ​ഓ:​വാ​ഴൂ​ർ ജോ​സ്

ഏ​പ്രി​ൽ 17ന് ​ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ഡി​സ്ട്രി​ബ്യൂ​ഷ​നു വേ​ണ്ടി ശ്രീ ​പ്രി​യ ക​മ്പ​യി​ൻ​സ് ആ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.