അഞ്ചുവയസിലെ ഉണ്ണിയാർച്ച; ഒരു വടക്കൻ വീരഗാഥ കണ്ടു നാണത്തോടെ മുഖംപൊത്തി ജോമോൾ
Saturday, February 8, 2025 2:48 PM IST
വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ വീരഗാഥ വീണ്ടും ബിഗ് സ്ക്രീനിൽ കണ്ട് ജോമോൾ. ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചത് ജോമോളായിരുന്നു. ഉണ്ണിയാർച്ചയായി കസറുന്ന കുഞ്ഞു ജോമോളെ കണ്ട് നാണം കൊണ്ടു മുഖം പൊത്തുന്ന താരത്തിന്റെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊച്ചിയിലെ മൾട്ടിപ്ലക്സിലാണ് ജോമോൾ സിനിമ കാണാനെത്തിയത്. ചെറുപ്പത്തിൽ താൻ അഭിനയിച്ച സിനിമ വർഷങ്ങൾക്കു ശേഷം ഏറെ കൗതുകത്തോടെയാണ് ജോമോൾ കണ്ടത്.
എന്താണ് അഭിനയം എന്ന് അറിയുന്നതിനും മുൻപ് ചെയ്ത സിനിമ ക്ളാസിക് ആയതും ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നതും വലിയ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് ജോമോൾ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഒരു വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോൾ ജോമോൾക്ക് പ്രായം വെറും അഞ്ചു വയസായിരുന്നു. ആ ചെറിയ പ്രായത്തിൽ വളരെ ഭംഗിയായി കഥാപാത്രത്തെ അഭിനയിച്ച താരത്തെ നിരവധി പേർ പ്രശംസിച്ചിരുന്നു. അന്ന് ജോമോൾക്കൊപ്പം അഭിനയിച്ച നടൻ വിനീതും അമ്പിളിയും താരം ഒപ്പിച്ച കുസൃതികൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.