റഫിയുടെയും പി. സുശീലയുടെയും വലിയ ആരാധകൻ
Friday, January 10, 2025 12:26 PM IST
മുഹമ്മദ് റഫിയുടെയും പി. സുശീലയുടെയും വലിയ ആരാധകനായിരുന്നു ജയചന്ദ്രന്. അവരുടെ പാട്ടുകള്‍ മിക്കവയും കാണാപ്പാഠമായിരുന്നു. സുശീലാമ്മയ്ക്ക് ഒരു ദേവതയുടെ സ്ഥാനമായിരുന്നു ജയചന്ദ്രന്റെ മനസില്‍.
സുശീലാമ്മയുടെ കൂടെ യുഗ്മഗാനങ്ങള്‍ പാടാനായതു പൂര്‍വജന്മസുകൃതം എന്നാണു ജയചന്ദ്രന് പറഞ്ഞിട്ടുള്ളത്.
കൃത്യമായ നിലപാടുകള്‍
ഒന്നിനെയും കൂസാത്ത ആത്മധൈര്യം പുലര്ത്തുന്നൊരാളായിരുന്നു ജയചന്ദ്രന്. കൃത്യമായ നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതു ജീവിതത്തോടായാലും സംഗീതത്തോടായാലും. ആ നിലപാടുകളുടെ പേരില്‍ പലപ്പോഴും അദ്ദേഹം വിമര്‍ശിക്കപ്പെട്ടെങ്കിലും അതു മാറ്റാന്‍ അദ്ദേഹം തയാറായില്ല.
പാടുന്നതില്‍ മാത്രമല്ല, പാട്ടിന്റെ വരികളിലും നിലവാരം വേണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ പാട്ടെഴുത്തിനോട് ഒരല്പം നീരസം പുലര്‍ത്തി. അതു പഴയ പാട്ടുകള്മാത്രമാണു നല്ലത് എന്ന നിലപാടല്ല.
മറിച്ച് പുതിയ പാട്ടുകളില്‍ പഴയ കാവ്യഭംഗി കുറഞ്ഞുപോകുന്നതിലെ വിഷമം പങ്കുവച്ചതാണ്. കടുത്ത നിലപാടുകളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് കാണുമ്പോഴും അതു തന്നെ ബാധിക്കുന്നില്ല എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി.