എല്ലാവര്ക്കും നന്ദി; ഞാന്‍ നിയമം അനുസരിക്കുന്നവന്: അല്ലു അര്ജുൻ
Saturday, December 14, 2024 11:15 AM IST
പുഷ്പ 2 സ്പെഷ്യല്‍ ഷോയുടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടന് അല്ലു അര്ജുന്. തന്നെ പിന്തുണച്ച എല്ലാവര്ക്കും അല്ലു അര്ജുന് നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ അല്ലു അര്ജുന് വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
""ആരാധകര്‍ അടക്കമുള്ള നിരവധി പേര് എനിക്ക് പിന്തുണയുമായി എത്തി. അവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന് ഒപ്പം എപ്പോഴുമുണ്ടാകും.'' അല്ലു അര്ജുന് പറഞ്ഞു