അല്ലുവിനെ കണ്ട് കണ്ണീരടക്കനാകാതെ സ്നേഹ റെഡ്ഡി, കെട്ടിപിടിച്ച് ചുംബിച്ച് നടൻ ഒപ്പം മക്കളും; വീഡിയോ
Saturday, December 14, 2024 10:24 AM IST
ഒരു രാത്രിയിലെ ജയിൽവാസത്തിന് ശേഷം ഇടക്കാല ജാമ്യം ലഭിച്ച് വീട്ടിലെത്തിയ അല്ലു അർജുനെ കണ്ണീരാൽ കെട്ടിപ്പുണർന്ന് ഭാര്യ സ്നേഹ റെഡ്ഡി. അല്ലുവിനെ കണ്ടതും സ്നേഹ ഓടിവന്ന് ആലിംഗനം ചെയ്യുകയായിരുന്നു. സന്തോഷം കൊണ്ട് കണ്ണുനിറയുന്നതും കാണാം.
അമ്മയുടെ സ്നേഹം കണ്ട് സന്തോഷിക്കുന്ന മക്കളായ അയാനും അർഹയെയും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വസതയിലെത്തിയാണ് പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് ആശങ്കപ്പെടുന്ന സ്നേഹയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിച്ചത്. സ്നേഹയുടെ മുഖത്ത് ആശങ്ക പ്രകടമായിരുന്നു.
ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്ജുന്, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തിട്ടുള്ളത്.
ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.