സായ് ദുർഗ തേജിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡചിത്രം
Tuesday, October 15, 2024 3:41 PM IST
സായ് ദുർഗ തേജ് നായകനാവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായിക. എസ്ഡിടി18 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആവേശകരമായ പ്രഖ്യാപന വീഡിയോ അണിയറക്കാർ റിലീസ് ചെയ്തു.
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഹനുമാൻ’ നിർമിച്ച പ്രൈംഷോ എന്റർടൈൻമെന്റിലെ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയുമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമാതാക്കൾ.
വിരുപക്ഷ, ബ്രോ എന്നീ തുടർച്ചയായ ഹിറ്റുകൾ നൽകിയ സായ് ദുർഗ തേജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് എസ്ഡിടി 18. അതിശയകരമായ സെറ്റുകൾ, സങ്കീർണമായ ആയുധങ്ങൾ, അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം പ്രഖ്യാപന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
സായ് ദുർഗ തേജ് ആദ്യമായാണ് ഇത്തരത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. രചന, സംവിധാനം രോഹിത് കെ.പി., നിർമാതാക്കൾ കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ പ്രൈംഷോ എന്റർടെയ്ൻമെന്റ്, പിആർഒ ശബരി.