നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു
Tuesday, October 1, 2024 10:13 AM IST
നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. മുംബൈയിലേ വീട്ടിൽവച്ച് സ്വന്തം തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെ 4.45നായിരുന്നു സംഭവം.
കാലിന് പരിക്കേറ്റ ഗോവിന്ദയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാർ ബുള്ളറ്റ് നീക്കം ചെയ്തു. ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ മാനേജർ അറിയിച്ചു.