ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലും ത​ര്‍​ക്കം. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​നെ​തി​രേ വ​നി​താ നി​ര്‍​മാ​താ​ക്ക​ള്‍ രം​ഗ​ത്ത​ത്തി. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ന് നി​ര്‍​മാ​താ​ക്ക​ളാ​യ സാ​ന്ദ്രാ തോ​മ​സും ഷീ​ലാ കു​ര്യ​നും അ​യ​ച്ച ക​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം.

അ​സോ​സി​യേ​ഷ​ന്‍ സ​മീ​പ​ന​ങ്ങ​ള്‍ വ​നി​താ നി​ര്‍​മാ​താ​ക്ക​ളെ ക​ളി​യാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. വ​നി​താ നി​ര്‍​മാ​താ​ക്ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ച യോ​ഗം പ്ര​ഹ​സ​ന​മാ​യെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് ബാ​ഹ്യ​ശ​ക്തി​ക​ളാ​ണ്. പു​തി​യ ക​മ്മി​റ്റി​യെ അ​ടി​യ​ന്ത​ര​മാ​യി തി​ര​ഞ്ഞ​ടു​ക്ക​ണ​മ​ന്നും വ​നി​താ നി​ര്‍​മാ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെട്ടു.