വധുവിനെപ്പോൽ അണിഞ്ഞൊരുങ്ങി അഹാനയും അനിയത്തിമാരും; ദിയയുടെ കല്യാണത്തിൽ തിളങ്ങിയത് ഇവർ
Friday, September 6, 2024 9:53 AM IST
സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിൽ അണിഞ്ഞൊരുങ്ങി അഹാനയും അനുജത്തിമാരും. പേസ്റ്റൽ നിറത്തിലുള്ള ഡ്രസ് കോഡിലാണ് അഹാനയും കുടുംബവും ദിയയുടെ വിവാഹത്തിനായി ഒരുങ്ങിയത്.
പേസ്റ്റൽ പീച്ച് നിറത്തിലുള്ള സാരിയാണ് അഹാന ഉടുത്തത്. ഒപ്പം രണ്ടു മാലകളും പെയർ ചെയ്തു. ബ്ലൗസ് മുഴുവൻ വർക്കുകൾ ചെയ്തിരുന്നു. നെറ്റിച്ചുട്ടിയും അരപ്പട്ടയും കൂടിയായപ്പോൾ വധുവിനൊപ്പോലെ തന്നെ സുന്ദരിയായി അഹാനയും.
അനുജത്തിമാരായ ഇഷാനിയും ഹൻസികയും ഹാഫ് സാരിയിലാണ് തിളങ്ങിയത്. പേസ്റ്റർ നിറത്തിലുള്ള പാവാടയ്ക്കും ബ്ലൗസിനുമൊപ്പം റോസ് കളർ ഷോളാണ് ഉപയോഗിച്ചത്. ഇത് ഇരുവർക്കും കൂടുതൽ ഭംഗിയേകി.
കൃഷ്ണകുമാറും സിന്ധുവും മക്കൾക്കൊപ്പം തന്നെ ഒരുങ്ങിയിരുന്നു. റോസ് നിറത്തിലുള്ള തുണിയിൽ വിവിധ ഷേഡുകൾ നിറഞ്ഞ കുർത്തയാണ് കൃഷ്ണകുമാറിട്ടത്. സിന്ധു പേസ്റ്റൽ കളർ സാരി തന്നെയാണ് അണിഞ്ഞത്.
ഇഷ്ടപ്പെട്ട പോലെ ഒരുങ്ങി. ദിയയ്ക്കും ഞങ്ങൾ അവളെ പോലെ ഒരുങ്ങിയിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു.ആരുടെയെങ്കിലും കല്യാണത്തിനു പോകുമ്പോൾ ഇത്ര ഒരുങ്ങി പോകാൻ പറ്റില്ലല്ലോ. ജീവിതത്തിൽ ആദ്യമായിട്ടല്ലേ! ആ ഒരു ആവേശം തീർച്ചയായും ഉണ്ട്. അഹാന വിവാഹത്തിനെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ.
അഹാനയുടെ സഹോദരിയും വ്ലോഗറുമായ ദിയ കൃഷ്ണയുടെ വിവാഹം വ്യാഴാഴ്ച തിരുവനന്തപുരത്താണ് നടന്നത്. ദീർഘകാലസുഹൃത്ത് അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.