എ​ൺ​പ​തു​കാ​ര​നാ​യി വി​ജ​യ​രാ​ഘ​വ​ൻ; 'ഔ​സേ​പ്പി​ന്‍റെ ഒ​സ്യ​ത്ത്' ആ​രം​ഭി​ച്ചു
Thursday, July 4, 2024 8:57 AM IST
വി​ജ​യ​രാ​ഘ​വ​ൻ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന 'ഔ​സേ​പ്പി​ന്‍റെ ഒ​സ്യ​ത്ത്' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ ശ​ര​ത്ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മെ​ഗൂ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ഡ്വേ​ർ​ഡ് ആ​ന്‍റ​ണി നി​ർ​മി​ക്കു​ന്നു.

ഏ​ല​പ്പാ​റ - വാ​ഗ​മ​ൺ റൂ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ചെ​ത്തു​ന്ന ഒ​രു കു​ന്നി​ൻ മു​ക​ളി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടേ​യും ഏ​ല​ത്തോ​ട്ട​ത്തി​ന്‍റെ​യും ന​ടു​വി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ഒ​രു വ​ലി​യ എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ കൂ​ടി​യാ​ണ് ഈ ​ബം​ഗ്ലാ​വ്. മ​താ​ചാ​ര്യ​ന്മാ​രാ​യ ഫാ​ദ​ർ ജോ​മി​ൻ, അ​നീ​ഷ് തി​രു​മേ​നി, നി​സാ​മു​ദ്ദീ​ൻ ഉ​സ്താ​ദ് എ​ന്നി​വ​രു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ല​ളി​ത​മാ​യ പൂ​ജാ ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന് നി​ർ​മാ​താ​വ് എ​ഡ്വേ​ർ​ഡ് ആ​ന്‍റ​ണി സ്വി​ച്ചോ​ൺ ക​ർ​മ്മ​വും എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സു​ശി​ൽ തോ​മ​സ് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ടു. നി​ർ​മാ​താ​വ് എ​ഡ്വേ​ർ​ഡ് ആ​ന്‍റ​ണി, വി​ജ​യ​രാ​ഘ​വ​ൻ, സം​വി​ധാ​യ​ക​ൻ ശ​ര​ത്ച​ന്ദ്ര​ൻ, ജോ​ജി മു​ണ്ട​ക്ക​യം, ഹേ​മ​ന്ത് മേ​നോ​ൻ, അ​ഞ്ജ​ലി കൃ​ഷ്ണ, സു​ശീ​ൽ തോ​മ​സ്, സ്ലീ​ബാ വ​ർ​ഗീ​സ്, ഫ​സ​ൽ ഹ​സ​ൻ (തി​ര​ക്ക​ഥാ​കൃ​ത്ത് ), സി​ൻ​ജോ ഒ​റ്റ​ത്തൈ​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ഇ​മോ​ഷ​ണ​ൽ ഫാ​മി​ലി ഡ്രാ​മ​യാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. അ​പ്പ​നും മ​ക്ക​ളും അ​ട​ങ്ങു​ന്ന സ​മ്പ​ന്ന​മാ​യ ഒ​രു കു​ടും​ബ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ മ​ല​മു​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു​മൊ​ക്കെ മ​ല്ലി​ട്ട് വാ​രി​ക്കൂ​ട്ടി​യ സ​മ്പ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ഔ​സേ​പ്പി​ന്‍റെ​യും മൂ​ന്ന് ആ​ൺ​മ​ക്ക​ളു​ടേ​യും ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹേ​മ​ന്ത് മേ​നോ​ൻ, ജോ​ജി മു​ണ്ട​ക്ക​യം, ക​നി കു​സൃ​തി, ജ​യിം​സ് എ​ല്യാ, അ​ഞ്ജ​ലി കൃ​ഷ്ണ, ശ്രീ​രാ​ഗ്, സ​ജാ​ദ് ബ്രൈ​റ്റ്, ജോ​ർ​ഡി പൂ​ഞ്ഞാ​ർ, സെ​റി​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഫ​സ​ൽ ഹ​സ​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

സം​ഗീ​തം- സു​മേ​ഷ് പ​ര​മേ​ശ്വ​ർ, ഛായാ​ഗ്ര​ഹ​ണം -അ​ര​വി​ന്ദ് ക​ണ്ണാ​ബി​ര​ൻ, എ​ഡി​റ്റിം​ഗ്- ബി.​അ​ജി​ത് കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - അ​ർ​ക്ക​ൻ എ​സ്. ക​ർ​മ്മ, മേ​ക്ക​പ്പ് - ന​ര​സിം​ഹ​സ്വാ​മി, കോ​സ്റ്റ്യൂം ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - കെ.​ജെ. വി​ന​യ​ൻ,

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - സ്ലീ​ബാ വ​ർ​ഗീ​സ്, സു​ശീ​ൽ തോ​മ​സ്, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ -നി​ക്സ​ൻ കു​ട്ടി​ക്കാ​നം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ശി​വ​പ്ര​സാ​ദ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സി​ൻ​ജോ ഒ​റ്റ​ത്തൈ​ക്ക​ൽ.

കു​ട്ടി​ക്കാ​നം, ഏ​ല​പ്പാ​റ, പീ​രു​മേ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യാ​യ ശ​ര​ത്ച​ന്ദ്ര​ൻ ഏ​റെ​ക്കാ​ല​മാ​യി പ​ര​സ്യ​ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്, ഫോ​ട്ടോ - ശ്രീ​ജി​ത്ത് ചെ​ട്ടി​പ്പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.