പെ​രു​മാ​റ്റം അ​തി​രു​വി​ടു​ന്നു; ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ന്‍ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
Wednesday, July 3, 2024 1:26 PM IST
ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ളാ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ള്‍ ക​വ​ര്‍ ചെ​യ്യു​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നാ​യി ഫെ​ഫ്ക​യ്ക്ക് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ത്ത് ന​ൽ​കി.

ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പെ​രു​മാ​റ്റം അ​തി​രു​വി​ടു​ന്നു എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് അ​സോ​സി​യേ​ഷ​ന്‍ അ​ക്രെ​ഡി​റ്റേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

അ​ഭി​നേ​താ​ക്ക​ളോ​ട് മോ​ശ​മാ​യ രീ​തി​യി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തും, സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം, മ​ര​ണ വീ​ട്ടി​ൽ പോ​ലും കാ​മ​റ​ക​ളു​മാ​യി പി​ന്തു​ട​രു​ന്ന ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ രീ​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​ര്‍​മാ​താ​ക്ക​ള്‍ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ക്ര​ഡി​റ്റേ​ഷ​നു​വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ഉ​ദ്യം പോ​ർ​ട്ട​ലി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ഫെ​ഫ്ക അം​ഗീ​കൃ​ത പി​ആ​ർ​ഒ​യു​ടെ ക​ത്ത് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.