ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ ‘കൊണ്ടൽ’ ടൈറ്റിൽ ടീസർ എത്തി. ആര്‍ഡിഎക്സിനു ശേഷം പെപ്പെയെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍ അവതരിപ്പിക്കുന്നത്.
96 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു കൊണ്ടലിന്റെ ചിത്രീകരണം. ഇതില്‍ എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്.
സിനിമയ്ക്കു വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി. ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.
ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നന്ദു, മണികണ്ഠന് ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്, പി എന്‍ സണ്ണി, സിറാജുദ്ദീന് നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്സല് പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസിന്റേതാണു സംഗീതം. ഗാനരചന വിനായക് ശശികുമാര്‍, ഛായാഗ്രഹണം ദീപക് ഡി. മേനോന്, എഡിറ്റിംഗ് ശ്രീജിത് സാരംഗ്, കലാസംവിധാനം വിനോദ് രവീന്ദ്രന്, മേക്കപ്പ് അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ നിസാര്‍ റഹ്മത്ത്, ചീഫ് അസോ. ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്, അസോ. ഡയറക്ടര്‍ മനീഷ് തോപ്പില്‍, റോജി പി. കുര്യന്, പ്രൊഡക്ഷന്‍ മാനേജര്‍ പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.