ബിജു മേനോൻ, സുരാജ് വെഞ്ഞാറാമൂട് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന നടന്ന സംഭവം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അനുപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21ന് റിലീസ് ചെയ്യും.
ജോണി ആന്റണി, സുധി കോപ്പ, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
അജിത്തിന്റെയും ഭാര്യ ധന്യയുടേയും അയൽക്കാരായി ഉണ്ണിയേട്ടനും കുടുംബവും എത്തുന്നതോടെ അവർ താമസിക്കുന്ന വില്ലാ കമ്യൂണിറ്റിയിൽ ഉണ്ടാകുന്ന തമാശകളും പ്രതിസന്ധികളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
എല്ലാവരുമായും പെട്ടന്നിണങ്ങുന്ന ഉണ്ണിയും തലയിൽ വരെ മസിലുള്ള അജിത്തേട്ടനും മുഖാമുഖം എത്തുന്നിടത്താണ് ട്രെയിലർ അവസാനിക്കുന്നത്. അജിത്തായി സുരാജും ഉണ്ണിയായി ബിജു മേനോനും അഭിനയിക്കുന്നു.
മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേർന്നാണ്.
കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ. സംഗീതം അങ്കിത് മേനോൻ.
നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ,
എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ,
മിക്സിംഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ,
പിആർഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആ മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.