ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം "ഗഗനചാരി' ജൂൺ 21ന് പ്രദർശനത്തിനെത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാറാണ് നായിക.
"സാജന് ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത്ത് എസ്. പൈ നിർവഹിക്കും. സംവിധായകന് പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ സായിയും സംവിധായകനും ചേർന്നാണ് രചന.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ചിത്രസംയോജനം- അരവിന്ദ് മന്മദന്, സീജേ അച്ചു. ഫിനിക്സ് പ്രഭുവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. വിഎഫ്എക്സിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് - സജീവ് ചന്തിരൂര്‍, ഗാനരചന - വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - ബുസി ബേബി ജോണ്‍, കലാസംവിധാനം - എം. ബാവ, മേക്കപ്പ് - റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ - അഖില്‍ സി. തിലകന്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ - അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന് കെ.ടി, അരുണ്‍ ലാല്‍, സുജയ് സുദര്ശന്, സ്റ്റില്‍സ് - രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്സ് - അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട് - ആത്മ, പിആർഒ - എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.