ഏറെ ചർച്ച ചെയ്യപ്പെട്ട മമ്മൂട്ടി നായകനായ "പുഴു' എന്ന ചിത്രത്തിനു ശേഷം റത്തിന സംവിധാനം ചെയ്യുന്ന "പാതിരാത്രി' കൊച്ചിയിൽ തുടങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. സൗബിൻ ഷാഹിറും നവ്യ നായരുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംവിധായിക റത്തീന ഭദ്രദീപം തെളിയിച്ചു. നവ്യയുടെ മാതാപിതാക്കളാണ് സ്വച്ച് ഓൺ കർമം നിർവഹിച്ചത്. മേജർ രവിയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. സംവിധായകരായ ടി.എസ്. സുരേഷ് ബാബു, എം.പത്മകുമാർ പി.സുകുമാർ, ഷാഹി കബീർ എ.കെ.സന്തോഷ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇടുക്കിയിലെ തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു ത്രില്ലർ പോലീസ് ഡ്രാമയാണ് ചിത്രം പറയുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജൂൺ 14 മുതൽ കുമളിയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ശബരീഷ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ഷെഹ് നാദ് ജലാൽ, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, ചമയം - ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം - ധന്യാ ബാലകൃഷ്ണൻ, സംഘട്ടനം - പി.സി. സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, പരസ്യകല - യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പിആർഒ - വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.