ഇന്ത്യയിൽ മകളെയും കൊണ്ട് അങ്ങനെയൊരു യാത്ര എനിക്ക് സാധ്യമല്ല; ആലിയ ഭട്ട്
Thursday, September 21, 2023 3:29 PM IST
ഇന്ത്യയിൽ മകളെയും കൊണ്ട് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് നടി ആലിയ ഭട്ട്. അങ്ങനെ പുറത്തിറങ്ങിയാൽ അത് ചെറിയ ചില പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആദ്യത്തെ കണ്മണിയെ വരവേറ്റത്.
റഹ എന്നാണ് ഇവര്‍ മകള്‍ക്ക് പേരിട്ടത്. അടുത്തിടെ താരദമ്പതികള്‍ പത്ത് മാസം പ്രായമുള്ള മകളേയും കൊണ്ട് ന്യൂയോര്‍ക്കില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. ഇതിനെകുറിച്ചാണ് ആലിയ മനസ് തുറന്നത്.
ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ ആലിയ മകളേയും കൊണ്ട് നടക്കാനായി പോയ ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ കുഞ്ഞിന്റെ മുഖം മറച്ചിരുന്നു.
എനിക്ക് ഇതുപോലെ മകളെ പുറത്തുകൊണ്ടുപോകാനാവില്ല. അത് ഞങ്ങള്‍ക്ക് കുറച്ച് പ്രശ്നമുണ്ടാക്കും എന്നാണ് ആലിയ പറയുന്നത്. മകളേയും കൊണ്ട് നടക്കുന്നതും കഫേയിലും ഷോപ്പിംഗിനും കൊണ്ടുപോകുന്നതും തനിക്ക് ഇഷ്ടമാണ്. പക്ഷേ ഇന്ത്യയിൽ അത് സാധിക്കില്ല.
മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മകളെയും കൊണ്ട് നടക്കാനിറങ്ങിയ ആലിയയുടേയും കണ്ബീറിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദമ്പതികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കുട്ടിയുടെ മുഖം പാപ്പരാസികള്‍ പരസ്യമാക്കിയിരുന്നില്ല. 2022 ഏപ്രിലിലാണ് ദമ്പതികള്‍ വിവാഹിതരായത്.