ഗൗരി കിഷനും ഷെർഷായും ഒന്നിക്കുന്ന ലിറ്റിൽ മിസ് റാവുത്തർ
Thursday, September 21, 2023 12:38 PM IST
96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നായികയാകുന്ന ‘ലിറ്റിൽ മിസ് റാവുത്തർ’ സിനിമയുടെ ട്രെയിലർ എത്തി. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് നായകൻ.
ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. ചിത്രം ഒക്ടോബർ ആറിന് റിലീസ് ചെയ്യും. എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ് റാവുത്തർ നിർമിച്ചിരിക്കുന്നത്.
നവീനും സുധിനുമാണ് കോ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ വിജയ് ജി.എസ്., ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാറാം, സംഗീതം ഗോവിന്ദ് വസന്ത, ഗാനരചന അൻവർ അലി, അസോഷ്യേറ്റ് ഡയറക്ടർ സിജോ ആൻഡ്രൂസ്.
ആർട് മഹേഷ് ശ്രീധർ, കോസ്റ്റും തരുണ്യ വി.കെ., മേക്കപ്പ് ജയൻ പൂങ്കുളം, വിഎഫ്എക്സ് വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ കെ.സി. സിദ്ധാർഥൻ, ശങ്കരൻ എ.എസ്., സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, കളറിസ്റ്റ് ബിലാൽ റഷീദ്, സ്റ്റിൽസ് ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, മേക്കിംഗ് വീഡിയോ അജിത് തോമസ്, ലിറിക്കൽ വീഡിയോ അർഫാൻ നുജും, പിആർ–മാർക്കറ്റിംഗ് വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.