ദേവതേയ്...അവളൊരു ദേവതേയ്...സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ
Tuesday, September 19, 2023 2:38 PM IST
ഓഫ് വൈറ്റ് സാരിയില്‍ മാലാഖയെപ്പോലെയെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍.
ബീഡ് വർക്കുകൾ ചെയ്ത സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് താരം പെയർ ചെയ്തിരിക്കുന്നത്. മിനിമൽ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടൊയണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മായാനദി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല.
അഭിനയിച്ച സിനിമകളെല്ലാംതന്നെ വ്യത്യസ്ത കഥാപാത്രം ചെയ്ത് തെന്നിന്ത്യയുടെ മുഴുവന്‍ അഭിമാനമായി മാറി. ആക്ഷൻ (2019) എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കിംഗ് ഓഫ് കൊത്തയാണ് അവസനമായി റിലീസ് ചെയ്തചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.