ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ൽ 12,828 ഡാ​​​ക് സേ​​​വ​​​ക്
ത​പാ​ൽ വ​കു​പ്പി​ൽ ഗ്രാ​മീ​ണ്‍ ഡാ​ക് സേ​വ​ക്മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ, അ​സി​സ്റ്റ​ന്‍റ് ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ ത​സ്തി​ക​ക​ളി​ലാ​യി 12,828 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. കേ​ര​ള​ത്തി​ൽ ഒ​ഴി​വു​ക​ളി​ല്ല.

യോ​ഗ്യ​ത: സ​യ​ൻ​സും മാ​ത്‌​സു​മു​ൾ​പ്പെ​ടെ പ​ത്താം​ക്ലാ​സ് വി​ജ​യം. അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം വേ​ണം. സൈ​ക്ലിം​ഗും അ​റി​യ​ണം. ജോ​ലി​സ്ഥ​ല​ത്ത് താ​മ​സി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം.

ശ​ന്പ​ളം: ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ 12,000 - 29,380 രൂ​പ​യും അ​സി​സ്റ്റ​ന്‍റ് ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ​ക്ക് 10,000- 24,470 രൂ​പ​യും. പ്രാ​യം: 18- 40 വ​യ​സ് (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഇ​ള​വു​ക​ൾ ബാ​ധ​കം).

വി​ശ​ദ​വി​ര​ങ്ങ​ൾ​ക്ക് www.indiapost.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ജൂ​ണ്‍ 11.