ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ അവസരം. 242 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14. 2024 ജനുവരിയിൽ ഏഴിമല നാവിക അക്കാഡമിയിൽ കോഴ്സ് തുടങ്ങും.
ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഓരോ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, ശാരീരിക യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nausena-bharti.ni-c.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ്: ബംഗളൂരു/ഭോപ്പാൽ/കോയന്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തും.
നവംബറിലായിരിക്കും ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് രണ്ടാം ക്ലാസ് യാത്രാ ബത്ത നൽകും. ഏഴിമല നാവിക അക്കാഡമിയിലാണ് പ്രാഥമിക പരിശീലനം.
അപേക്ഷിക്കേണ്ട വിധം: www.nausena-bharti.nic.in വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ആപ്ലിക്കേഷൻ നന്പർ സഹിതമുള്ള അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. www.nausena-bharti.nic.in