ഹൈദരാബാദിലുള്ള ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവല്പമെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 45 ഒഴിവുകളാണുള്ളത്.
ആക്ചൂറിയൽ: അഞ്ച്.
യോഗ്യത: ബിരുദവും ഐഎഐയുടെ ഏഴ് പേപ്പറുകളിൽ വിജയവും.
ഫിനാൻസ്: അഞ്ച്.
യോഗ്യത: എസിഎ/ എഐസിഡബ്ല്യുഎ/ എസിഎംഎ/ എസിഎസ്/ സിഎഫ്എ.
ലോ: അഞ്ച്.
യോഗ്യത: നിയമ ബിരുദം.
ഐടി: അഞ്ച്.
യോഗ്യത: എൻജിനിയറിംഗ് ബിരുദം (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഐടി/ കംപ്യൂട്ടർ സയൻസ്/ സോഫ്റ്റ്വെയർ എൻജിനിയറിംഗ്) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ ഏതെങ്കിലും വിഷത്തിൽ ബിരുദവും കംപ്യൂട്ടേഴ്സ്/ ഐടിയിൽ കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയും.
റിസർച്ച്: അഞ്ച്.
യോഗ്യത: ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ്.
ജനറലിസ്റ്റ്: 20 ഒഴിവ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം. പ്രായം: 21- 30 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 10.
വിശദവിവരങ്ങൾക്ക് www.irdai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.