ചണ്ഡീഗഡിലെ കല്പിത സർവകലാശാലയായ പഞ്ചാബ് എൻജിനിയറിംഗ് കോളജിൽ അധ്യാപകരുടെ റെഗുലർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളിലായി 57 ഒഴിവുകളുണ്ട്.
എൻജിനിയറിംഗ്, അപ്ലൈഡ് സയൻസസ്, ഹ്യൂമിനിറ്റീസ് ആൻഡ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഓരോ വിഭാഗത്തിലെയും ഒഴിവുകൾ.
എൻജിനിയറിംഗ്: എയ്റോസ്പേസ് എൻജിനിയറിംഗ്- രണ്ട്,സിവിൽ എൻജിനിയറിംഗ്-അഞ്ച്, കംപ്യൂട്ടർ എൻജിനിയറിംഗ്- ആറ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്- ഏഴ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ്- ഒന്‍പത്, മെക്കാനിക്കൽ എൻജിനിയറിംഗ്- ഏഴ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്- നാല്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിംഗ്- അഞ്ച്.
അപ്ലൈഡ് സയൻസസ്: മാത്തമാറ്റികസ്- നാല്, ഫിസിക്സ്- മൂന്ന്, കെമിസ്ട്രി- രണ്ട്.
ഹ്യുമാനിറ്റീസ് ആൻഡ് മാനേജ്മെന്റ്: സെന്റർ ഫോർ മാനേജമെന്റ് ആൻഡ് ഹ്യൂമാനിറ്റീസ്- മൂന്ന്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.pec.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11.