ഇന്ത്യൻ വ്യോമസേനയിൽ ഫ്ളൈയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/ 2022) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.
സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 2023 ജൂലൈയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. ആകെ 334ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.
തെരഞ്ഞെടുപ്പ്: എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) മുഖേനയാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് എസ്എസ്ബി പരീക്ഷയുണ്ടാകും. മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷ. എൻസിസി എൻട്രിക്ക് അപേക്ഷിക്കുന്നവർ എഎഫ്സിഎടി എഴുതേണ്ട ആവശ്യമില്ല.
കൂടുതൽ വിവരങ്ങൾക്ക്
www.careerindianairforce.cdac.in, www.afcat.cdac.in സന്ദർശിക്കുക.