ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 835 ഒഴിവാണ് ഉള്ളത്. പുരുഷൻ- 559, വനിത- 276 എന്നിങ്ങനെയാണ് ഒഴിവുകൾ. പുരുഷന്മാർക്കുള്ള ഒഴിവുകളിൽ 56 എണ്ണം വിമുക്തഭടൻമാർക്ക് നീക്കിവച്ചിട്ടുണ്ട്.
യോഗ്യത: പ്ലസ്ടു/തത്തുല്യം. മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിംഗ് വേഗം.
ശാരീരിക യോഗ്യത: ഉയരം പുരുഷന്മാർക്ക് 165 സെമീയും (എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് സെമീ ഇളവ്) വനിതകൾക്ക് 157 സെമീയും (എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് സെമീ ഇളവ്).
അപേക്ഷ: www.ssc.nic.in എന്ന വെബ്സൈറ്റിൽ വിശദവിജ്ഞാപനം ലഭിക്കും. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16.