82 മാനവിക വിഷയങ്ങളിലായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ജൂണിയർ റിസേർച്ച് ഫെലോഷിപ്പും അസിസ്റ്റന്റ് പ്രഫസർ തസ്തികയ്ക്കുമുള്ള യോഗ്യതാ നിർണയ പരീക്ഷയാണിത്.
2021 ഡിസംബറിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും 2022 ജൂണിലെ പരീക്ഷയും ഒറ്റത്തവണയായാണ് നടത്തുന്നത്. പരീക്ഷാ തീയതിയും പരീക്ഷാ കേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടില്ല. രാവിലെ ഒന്‍പതു മണി മുതൽ 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ ആറു വരെയും രണ്ടു ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ.
അപേക്ഷാ ഫീസ്: ജനറൽ-1100 രൂപ. ഇഡബ്ല്യുഎസ്, ഒബിസി (നോണ്‍ക്രീമിലെയർ)-550 രൂപ. തേഡ് ജെൻഡർ- 275 രൂപ.
അപേക്ഷ: https://ugcnet.nta.nic.in അല്ലെങ്കിൽ www.nta.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20.
ഓണ്‍ലൈൻ അപേക്ഷയിലെ പിശകുകൾ മേയ് 21 മുതൽ 23 വരെ തിരുത്താനും അവസരം നൽകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.