ബംഗാളിലെ ദുർഗാപുരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 106 അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമായിരിക്കും. ഓണ്ലൈനായി അപേക്ഷിക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ്- 22
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ എംസിഎ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ഡിപ്ലോമ. അല്ലെങ്കിൽ സയൻസ് ബിരുദം/ ബിരുദാനന്തരബിരുദം.
പ്രായം: 30 വയസ്.
സീനിയർ ടെക്നീഷൻ- 12
യോഗ്യത: സയൻസ് പ്ലസ്ടു. അല്ലെങ്കിൽ പ്ലസ്ടുവും ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തെ ഐടിഐ കോഴ്സും. അല്ലെങ്കിൽ പത്താംക്ലാസും രണ്ട് വർഷത്തെ ഐടിഐ കോഴ്സും. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ മൂന്നു വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിലെ ട്രേഡ്/ ബിരുദം അഭിലഷണീയം.
പ്രായം: 33 വയസ്.
ടെക്നീഷ്യൻ- 25
യോഗ്യത: സയൻസ് പ്ലസ്ടു. അല്ലെങ്കിൽ പ്ലസ്ടുവും ബന്ധപ്പെട്ട വിഷയത്തിലെ ഒരു വർഷത്തെ ഐടിഐ കോഴ്സും. അല്ലെങ്കിൽ പത്താംക്ലാസും രണ്ടു വർഷത്തെ ഐടിഐ കോഴ്സും. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ട്രേഡ്/ ബിരുദം അഭിലഷണീയം.
പ്രായം: 27 വയസ്
ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്: ഒന്ന്
യോഗ്യത: സയൻസ്/ ആർട്സ്/ കൊമേഴ്സ് ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദവും. ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ് വർക്കിംഗ്, പിജിഡിസിഎ എന്നിവ അഭിലഷണീയം.
പ്രായം: 30 വയസ്.
ജൂണിയർ എൻജിനിയർ- രണ്ട്
യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിഇ/ ബിടെക്/ ഡിപ്ലോമ.
പ്രായം: 30 വയസ്.
എസ്എഎസ് അസിസ്റ്റന്റ്- ഒന്ന്
യോഗ്യത: ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം. പാഠ്യേതര വിഷയങ്ങളിൽ മികവ് കാട്ടിയവരായിരിക്കണം.
പ്രായം: 30 വയസ്.
സൂപ്രണ്ട്- നാല്
യോഗ്യത: ബിരുദം/ ബിരുദാനന്തരബിരുദം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായം: 30 വയസ്.
പേഴ്സണൽ അസിസ്റ്റന്റ്- ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 100 വാക്ക് വേഗം ഉണ്ടായിരിക്കണം.
പ്രായം: 30 വയസ്.
സ്റ്റെനോഗ്രഫർ- ഒന്ന്
യോഗ്യത: പന്ത്രണ്ടാം ക്ലാസും സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 80 വാക്ക് വേഗവും.
പ്രായം: 27 വയസ്.
സീനിയർ അസിസ്റ്റ്ന്റ്- ആറ്.
യോഗ്യത: പന്ത്രണ്ടാംക്ലാസും ടൈപ്പിംഗിൽ 35 വാക്ക് വേഗവും. കംപ്യൂട്ടർ വേഡ് പ്രൊസസിംഗിലും സ്പ്രെഡ് ഷീറ്റിലും അറിവുണ്ടായിരിക്കണം.
പ്രായം: 33 വയസ്.
ജൂണിയർ അസിസ്റ്റന്റ്- 14
യോഗ്യത: പന്ത്രണ്ടാംക്ലാസും ടൈപ്പിംഗിൽ 35 വാക്ക് വേഗവും. കംപ്യൂട്ടർ വേഡ് പ്രോസസിംഗിലും സ്പ്രെഡ് ഷീറ്റിലും അറിവുണ്ടായിരിക്കണം.
പ്രായം: 27 വയസ്.
ലാബ് അറ്റൻഡന്റ്- 12
യോഗ്യത: പ്ലസ്ടു സയൻസ്.
പ്രായം: 27 വയസ്.
ഓഫീസ് അസിസ്റ്റന്റ്- അഞ്ച്.
യോഗ്യത: പ്ലസ്ടു.
പ്രായം: 27 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nitdgp.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് ലാബ് അറ്റൻഡന്റ്/ ഓഫീസ് അറ്റൻഡന്റ് തസ്തികയ്ക്ക് 800 രൂപ. മറ്റ് തസ്തികയ്ക്ക് 1000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29.