പൊതുമേഖലാ സ്ഥാപനമായ റെയിൽ ടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ കോർപറേറ്റ്, റീജണൽ ഓഫീസുകളിൽ ഗ്രാജ്വേറ്റ്/ ഡിപ്ലോമ എൻജിനിയർ അപ്രന്റീസ് തസ്തികയിൽ അവസരം. 103 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തെ പരിശീലനം ഉണ്ടായിരിക്കും. ഏപ്രിൽ നാലു വരെ അപേക്ഷിക്കാം.
എറണാകുളത്ത് ഒഴിവുണ്ട്.
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിലാണ് ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം. അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് (ഇന്ത്യ) നടത്തുന്ന പരീക്ഷയുടെ എ,ബി സെക്ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന ബന്ധപ്പെട്ട എൻജിനിയറിംഗ് വിഭാഗത്തിലുള്ള ഗ്രാജ്വേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം.
പ്രായം: 18- 27 വയസ്.
അർഹർക്ക് ഇളവ് ലഭിക്കും.
സ്റ്റെപൻഡ്: ഗ്രാജ്വേറ്റ് എൻജിനിയർ- 14,000 രൂപ. ഡിപ്ലോമ എൻജിനിയർ- 12,000 രൂപ.
വെബ്സൈറ്റ്: www.railtelindia.com.