തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി ഒമ്പത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിക്കുന്നത്.
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്- നാല്.
യോഗ്യത: ഫസ്റ്റ് ക്ലാസ് ഫിനാന്‍സ് എംബിഎ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രോജക്ട് എക്സിക്യൂട്ടീവ്- ഒന്ന്.
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഫസ്റ്റ് ക്ലാസ് ബിടെക്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്- മൂന്ന്.
യോഗ്യത: സിഎ, ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്/ സിഎംഎ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
സെക്രട്ടേറിയല്‍ എക്സിക്യൂട്ടീവ്- ഒന്ന്
യോഗ്യത: കമ്പനി സെക്രട്ടറി ഫൈനലിസ്റ്റ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25- 35 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30.