ബാങ്ക് ഓഫ് ബറോഡയില്‍ 42 ഒഴിവുകള്‍. റെഗുലര്‍/ കരാര്‍ വിഭാഗത്തിലാണ് ഒഴിവ്. മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത
ഹെഡ്/ ഡെപ്യൂട്ടി ഹെഡ് - ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്/ ഫുള്‍ ടൈം എം.ബി.എ/ പിജിഡിഎം
അല്ലെങ്കില്‍
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് തത്തുല്യ യോഗ്യത ഒപ്പം പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം
സീനിയര്‍ മാനേജര്‍: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് / ഫുള്‍ ടൈം എം.ബി.എ/ പിജിഡിഎം
അല്ലെങ്കില്‍
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് തത്തുല്യ യോഗ്യത ഒപ്പം അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം
മാനേജര്‍- റിസ്ക്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക്ക് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്/ ഡാറ്റ സയന്‍സ് വിഭാഗങ്ങളിലേതിലെങ്കിലും ബിഇ/ ബിടെക്ക്
അല്ലെങ്കില്‍
മാത്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ബിരുദം ഒപ്പം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍: ഫ്രോഡ് റിസ്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഡാറ്റ സയന്‍സ് / മെഷീന് ലേര്‍ണിങ് ആൻഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയില്‍ ബിഇ/ ബിടെക്
അല്ലെങ്കില്‍
കംപ്യൂട്ടര്‍ സയന്‍സ്/ ഐടി വിഭാഗത്തില്‍ ബിരുദം ഒപ്പം എസ്എഎസ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 600 രൂപ. എസ്സി/ എസ്ടി/ പിഡബ്യുഡി, വനിതകള്‍ എന്നിവര്‍ക്ക് 100 രൂപ
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം..https://www.bankofbaroda.in/career/current-opportunitise