ഇ​ന്ത്യ​ൻ ഓ​യി​ലി​ൽ 625 അ​പ്ര​ന്‍റി​സ്
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ മാ​ർ​ക്ക​റ്റിം​ഗ് ഡി​വി​ഷ​നി​ൽ 625 അ​പ്ര​ന്‍റി​സ് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നോ​ർ​ത്തേ​ണ്‍ റീ​ജ​ണി​ൽ​പ്പെ​ടു​ന്ന ഛത്തീ​സ്ഗ​ഡ്, ഹ​രി​യാ​ന, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ, ഡ​ൽ​ഹി, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്.

ഡ​ൽ​ഹി- 121, ഹ​രി​യാ​ന- 71, ഹി​മ​ച​ൽ​പ്ര​ദേ​ശ്- 15, ജ​മ്മു കാ​ഷ്മീ​ർ- 15, പ​ഞ്ചാ​ബ്- 83, രാ​ജ​സ്ഥാ​ൻ- 81, ഉ​ത്ത​ർ​പ്ര​ദേ​ശ്- 219, ഉ​ത്ത​രാ​ഖ​ണ്ഡ്- 18, ഛത്തീ​സ്ഗ​ഡ്- മൂ​ന്ന്.
യോ​ഗ്യ​ത
ഫി​റ്റ​ർ: എ​ൻ​സി​വി​ടി/​എ​സ്‌​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള ഫി​റ്റ​ർ ട്രേ​ഡി​ലെ റെ​ഗു​ല​ർ ഫു​ൾ​ടൈം ഐ​ടി​ഐ.
ഇ​ല​ക്‌​ട്രീ​ഷ്യ​ൻ: എ​ൻ​സി​വി​ടി/ എ​സ്‌​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ട്രേ​ഡി​ലെ റെ​ഗു​ല​ർ ഫു​ൾ​ടൈം ഐ​ടി​ഐ.

ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്ക്: എ​ൻ​സി​വി​ടി/ എ​സ്‌​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്ക് ട്രേ​ഡി​ലെ റെ​ഗു​ല​ർ ഫു​ൾ​ടൈം ഐ​ടി​ഐ.
ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്ക്: എ​ൻ​സി​വി​ടി/ എ​സ്‌​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്ക് ട്രേ​ഡി​ലെ ഫു​ൾ​ടൈം ഐ​ടി​ഐ.

അ​ക്കൗ​ണ്ട​ന്‍റ്: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം.
ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ: പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​രു​ത്.
ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (സ്കി​ൽ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹോ​ൾ​ഡ​ർ): പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ഡൊ​മ​സ്റ്റി​ക് ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം.

ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്‍റീ​സ്

മെ​ക്കാ​നി​ക്ക​ൽ: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ന്പ​തു ശ​തമാനം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
ഇ​ല​ക്‌​ട്രി​ക്ക​ൽ: ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ: ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

സി​വി​ൽ: സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്: ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

ഇ​ല​ക്‌​ട്രോ​ണി​ക്സ്: ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ന്പ​തു ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
പ്രാ​യം: 18- 24 വ​യ​സ്.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വി​ശ​ദ​വി​ര​ങ്ങ​ൾ​ക്ക് www.iocl.com എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 31.