ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ട്രെയിനി എന്‍ജിനിയര്‍, പ്രോജക്ട് എന്‍ജിനിയര്‍, അസിസ്റ്റന്റ് കമ്പനി സെക്രട്ടറി, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിൽ കേരളത്തിലാണ് ഒഴിവുകള്‍.
ട്രെയിനി എന്‍ജിനിയര്‍- 12
യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണികസ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ അഞ്ചു ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്.
പ്രായം: 28 വയസ്.
പ്രോജക്ട് എന്‍ജിനിയര്‍: ഏഴ്
യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍/ കമ്യൂണിക്കേഷനില്‍ 55 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ്.
അസിസ്റ്റന്റ് കമ്പനി സെക്രട്ടറി: ഒന്ന്
യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അംഗത്വവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 32 വയസ്.
അസിസ്റ്റന്റ് മാനേജര്‍: രണ്ട്
യോഗ്യത: എല്‍എല്‍ബി. നാലു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 32 വയസ്.
അപേക്ഷ: എന്‍ജിനിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ www.bcl-india.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് നിര്‍ദിഷ്ട യോഗ്യതാ രേഖകളുടെ പകര്‍പ്പു സഹിതം Manager (HR/SC&U S/HLS&SCB), Bharat Electronics Ltd, Jalahalli Post, Bengaluru- 560013 എന്ന വിലാസത്തില്‍ അയയ്ക്കണം.
അസിസ്റ്റന്റ് കമ്പനി സെക്രട്ടറി, അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ യോഗ്യതാ രേഖകളും Deputy Manager (HR/CO), Bharat Electronics Limited, Corporate Office, Outer Rinf Road, Nagavara, Bangalore-560045 എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
എന്‍ജിനിയറിംഗ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27. അസിസ്റ്റന്റ് കമ്പനി സെക്രട്ടറി, അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്.