സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ വിമുക്തഭടൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്ഐ (എക്സിക്യൂട്ടീവ്), എഎസ്ഐ (എക്സിക്യൂട്ടീവ്), ഹെഡ്കോൺസ്റ്റബിൾ/ജനറൽ ഡ്യൂട്ടി എന്നീ തസ്തികകളിലാണ് അവസരം. ആദ്യം ഒരുവർഷത്തേക്കാണ് നിയമനമെങ്കിലും പിന്നീട് രണ്ടു വർഷത്തേക്ക് കരാർ നീട്ടി നൽകും.
വിവിധ സെക്ടറുകളിലെ 13 സിഐഎസ്എഫ് യൂണിറ്റിലാണ് നിയമനം. പ്രായപരിധി 50 വയസ്. എസ്ഐ, എഎസ്ഐ തസ്തികളിലേക്ക് അപേക്ഷിക്കുന്നവർക്ക് 170 സെമീ ഉയരവും 80 സെമീ നെഞ്ചളവും വേണം. എസ്സി വിഭാഗക്കാർക്ക് 162.5 സെമീ ഉയരവും 77 സെമീ നെഞ്ചളവും മതി. നെഞ്ച് അഞ്ചു സെമീ വികസിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15. കൂടുതൽ വിവരങ്ങൾക്ക് www.cisf.gov.in സന്ദർശിക്കുക.