റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗ്രേഡ് ബി ഓഫീസർ തസ്തികയിലെ ഒഴിവിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 322 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
ഓഫീസർ ഗ്രേഡ് ബി (ഡിആർ) ജനറൽ: 270
ഓഫീസർ ഗ്രേഡ് ബി (ഡിആർ) ഡിഇപിആർ: 29
ഓഫീസർ ഗ്രേഡ് ബി (ഡിആർ) ഡിഎസ്ഐഎം: 23
പ്രായം: 21- 30 വയസ്.
വിദ്യാഭ്യാസ യോഗ്യത
ഓഫീസർ (ജനറൽ): 60 ശതമാനം മാർക്കോടെ ബിരുദം.
ഓഫീസർ (ഡിഇപിആർ): ഇക്കണോമിക്സ്/ ഇക്കണോമിട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ്/ ഫിനാൻസ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പിജിഡിഎം/ എംബിഎ ഫിനാൻസ് അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം.
ഓഫീസർ (ഡിഎസ്ഐഎം): 55 ശതമാനം മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സ് ഐഐടി ഖരഖ്പുർ/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റികസ് ഐഐടി ബോംബെ.
തെരഞ്ഞെടുപ്പ്: രണ്ടുഘട്ടമുള്ള ഓണ്‍ലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 850 രൂപ. എസ്സി, എസ്ടി, വികലാംഗവിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം:www.rbi.org.in സന്ദർശിക്കുക. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.