എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ ആൻഡ് ജൂണിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജർ (ഫയർ സർവീസസ്): 11 ഒഴിവ്. പ്രായം:32 വയസ്. യോഗ്യത:ഫയർ/ മെക്കാനിക്കൽ/ഓട്ടോമൊബൈൽ വിഷയത്തിൽ ബിഇ/ബിടെക് ബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ (ടെക്നിക്കൽ): രണ്ട് ഒഴിവ്. പ്രായം: 32 വയസ്. യോഗ്യത: ഒട്ടോമൊബൈൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം
ജൂണിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ): 264 ഒഴിവ്. പ്രായം: 27 വയസ്. യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് ബിഎസ്സി ബിരുദം. അല്ലെങ്കിൽ ബിടെക്.
ജൂണിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്): 83. പ്രായം: 27 വയസ്. യോഗ്യത: എംബിഎ അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം.
ജൂണിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ): എട്ട്. പ്രായം: 27 വയസ്. യോഗ്യത: ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിഇ/ബിടെക് ബിരുദം.
അപേക്ഷാ ഫീസ്: 300 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിച്ച വിധം: www.aai.aero എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഡിസംബർ 15 മുതൽ 2021 ജനുവരി 14 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.