ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി (എയിംസ്)ൽ നഴ്സിംഗ് ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് (നോർസെറ്റ്) 2020ന് എയിംസ് ന്യൂഡൽഹി അപേക്ഷ ക്ഷണിച്ചു. ഇന്നുകൂടി അപേക്ഷ സമർപ്പിക്കാം. രാജ്യത്തെ വിവിധ എയിംസുകളിലായി 3,803 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ ഒന്നിനാണ് എഴുത്തു പരീക്ഷ നടത്തുക.
എയിംസ് ന്യൂഡൽഹി- 597
എയിംസ് ഭുവനേശ്വർ- 600
എയിംസ് ദേവ്ഗഡ്- 150
എയിംസ് ഖോരഖ്പുർ- 100
എയിംസ് ജോധ്പുർ- 176
എയിംസ് കല്യാണി- 600
എയിംസ് മംഗളഗിരി- 140
എയിംസ് നാഗ്പുർ- 100
എയിംസ് പാറ്റ്ന- 200
എയിംസ് റായ്ബറേലി- 594
എയിംസ് റായ്പുർ- 246
എയിംസ് ഋഷികേശ്- 300
പ്രായം: 30 വയസ്. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
യോഗ്യത: നഴ്സിംഗ് ഡിപ്ലോമ (ജിഎൻഎം)/ബിഎസ്സി (ഓണേഴ്സ്) നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ്/ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ്-ബേസിക് നഴ്സിംഗ്. നേഴ്സിംഗ് കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം.
അപേക്ഷാ ഫീസ്: 1,500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 1,200 രൂപ. വികലാംഗർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.aiimsexams.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായിഅപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.