വിദേശപഠനത്തിനു കൈത്താങ്ങായി സ്‌കോളര്‍ഷിപ്പുകള്‍
മു​ര​ളി തു​മ്മാ​രു​കു​ടി, നീ​ര​ജ ജാ​ന​കി

വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക​ത്തെ​ന്പാ​ടു​നി​ന്നും ഏ​റ്റ​വും മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥിക​ളെ ല​ഭി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​ങ്ങ​നെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ കി​ട്ടു​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ലോ​കോ​ത്ത​ര​മാ​കു​ന്ന​തും. നാ​ല് ത​ര​ത്തി​ലാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്.

പ​ഠ​ന​മി​ക​വ്: ഏ​റ്റ​വും മി​ടു​ക്ക​രാ​യ കു​ട്ടി​ക​ൾ​ക്ക് (SAT/GRE/GMAT Score, school/ college grade) അ​നു​സ​രി​ച്ച് യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ സ്കോ​ള​ർ​ഷി​പ് ന​ൽ​കും.

സ​ന്പ​ത്തി​ക​നി​ല: വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലെ യു​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നോ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ ഉ​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ണ്ട്.

ഏ​തു രാ​ജ്യ​ത്തു​നി​ന്ന് വ​രു​ന്നു: ഓ​രോ വി​ക​സി​ത​രാ​ജ്യ​ത്തി​നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​ത്യേ​ക​താ​ല്പ​ര്യ​ങ്ങ​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ണ്ട്. അ​മേ​രി​ക്ക​ക്ക് ലൈ​ബീ​രി​യ, ഇം​ഗ്ല​ണ്ടി​ന് കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ൾ, ഫ്രാ​ൻ​സി​ന് ഫ്ര​ഞ്ച് സം​സാ​രി​ക്കു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ൾ, ജ​പ്പാ​ന് തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ. ഈ ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള പ്ര​ത്യേ​ക സ്കോ​ള​ർ​ഷി​പ്പു​ക​ൾ അ​വ​ർ​ക്കു​ണ്ടാ​യി​രി​ക്കും.

മ​റ്റു പ​രി​ഗ​ണ​ന​ക​ൾ: വൈ​വി​ധ്യം നി​ല​നി​ർ​ത്തു​ക എ​ന്ന​ത് ഓ​രോ യൂണി​വേ​ഴ്സി​റ്റി​യു​ടെ​യും ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സ്ത്രീ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, തു​ട​ങ്ങി മ​റ്റു ന്യൂ​ന​പ​ക്ഷ​ക്കാ​ർ​ക്കെ​ല്ലാം പ്ര​ത്യേ​ക സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന രീ​തി​യു​ണ്ട്.

കാ​ര​ണ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​യാ​ലും നാം ​മ​ന​സി​ലാ​ക്കേ​ണ്ട​ത് ഇ​ത്ര​യേ​യു​ള്ളൂ, വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​വാ​റും യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥിക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ധ​ന പ​ദ്ധ​തി​ക​ളു​ണ്ട്. വി​ദേ​ശ​പ​ഠ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഇ​ക്കാ​ര്യം ഓ​ർ​ക്ക​ണം, അ​പേ​ക്ഷി​ക്ക​ണം. അ​വി​ടെ എ​ത്തി​ക്ക​ഴി​ഞ്ഞാ​ലും വേ​റെ അ​ന​വ​ധി സ്കോ​ള​ർ ഷി​പ്പു​ക​ളോ അ​സി​സ്റ്റ​ൻ​സ് ഷി​പ്പു​ക​ളോ ഒ​ക്കെ കി​ട്ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ട്. അ​ന്വേ​ഷി​ച്ചു ക​ണ്ടു​പി​ടി​ക്ക​ണം.

മ​റ്റൊ​രു കാ​ര്യം കൂ​ടി ശ്ര​ദ്ധി​ക്ക​ണം. ഓ​സ്ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വി​ദേ​ശ​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥിക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ൾ ഒ​രു വ്യ​വ​സാ​യ​മാ​ണ്. വി​ദേ​ശ​ത്തു നി​ന്ന് വ​രു​ന്ന കു​ട്ടി​ക​ൾ ന​ൽ​കു​ന്ന ഫീ​സും അ​വ​ർ സ​മൂ​ഹ​ത്തി​ൽ ചെ​ല​വാ​ക്കു​ന്ന പ​ണ​വും രാ​ജ്യ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ​യും യു​ണി​വേ​ഴ്സി​റ്റി​യു​ടെ​യും സാ​ന്പ​ത്തി​ക​നി​ല​യെ ഗു​ണ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി മാ​ത്രം അ​വി​ടെ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളു​ണ്ട്. ഇ​ത്ത​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്ന് നാം ​ഇ​ങ്ങോ​ട്ട് ധ​ന​സ​ഹാ​യം പ്ര​തീ​ക്ഷി​ക്ക​രു​ത്. ഇ​ത് ത​മ്മി​ൽ തി​രി​ച്ച​റി​യാ​നു​ള്ള ഒ​രു എ​ളു​പ്പ​വ​ഴി​യു​ണ്ട്. ഒ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടാ​ൻ എ​ത്ര എ​ളു​പ്പ​മാ​ണോ അ​ത്ര​ത​ന്നെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും അ​വി​ടെ​നി​ന്നു സാ​ന്പ​ത്തി​ക​സ​ഹാ​യം ല​ഭി​ക്കാ​നും.

ഓ​രോ യു​ണി​വേ​ഴ്സി​റ്റി​ക​ളും ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം കൂ​ടാ​തെ വി​വി​ധ രാ​ജ്യ​ങ്ങ​ളും ട്ര​സ്റ്റു​ക​ളും വി​ദേ​ശ​പ​ഠ​ന​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന രീ​തി​യു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ​വ താ​ഴെ പ​റ​യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മി​ടു​ക്ക​രാ​യ കു​ട്ടി​ക​ൾ വി​ദേ​ശ​പ​ഠ​ന​ത്തി​നു പോ​കു​ന്ന​തി​ന് പ​ര​മാ​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ൾ നേ​ട​ണ​ം. ആ​ത്മ​വി​ശ്വാ​സ​വും സ്വ​ത​ന്ത്ര ചി​ന്ത​യും വ​ള​ർ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഈ ​പ​റ​ഞ്ഞ എ​ല്ലാ വ​ഴി​ക​ളും പ​രീ​ക്ഷി​ച്ച് അ​റി​ഞ്ഞ​തി​നു ശേ​ഷം മാ​ത്രം വേ​ണം മാ​താ​പി​താ​ക്ക​ളു​ടെ പെ​ൻ​ഷ​ൻ ഫ​ണ്ടി​ൽ കൈ​വയ്ക്കാ​ൻ.

സഹായം മൂന്നു തരം

മൂ​ന്നു ത​ര​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​ണ് വിദേശ വിദ്യാർഥകൾക്കു
പ്രധാനമായും ലഭിക്കുന്നത്.

1) ഫു​ൾ സ്കോ​ള​ർ​ഷി​പ് അ​ഥ​വാ ഫു​ൾ അ​സി​സ്റ്റ​ന്‍റ്ഷി​പ്: പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക സ്കോ​ള​ർ​ഷി​പ്പാ​യി യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കും. അ​ല്ലെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ത​ന്നെ
ഏ​തെ​ങ്കി​ലും ചെ​റി​യ ജോ​ലി​ചെ​യ്ത് പ​ഠ​ന​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നു​ള്ള
അ​വ​സ​ര​മു​ണ്ടാ​കും.

2) ഭാ​ഗി​ക​മാ​യ സ്കോ​ള​ർ​ഷി​പ്പ് / അ​സി​സ്റ്റ​ന്‍റ്ഷി​പ്: ഇ​വി​ടെ പൂ​ർ​ണ​മാ​യ സ​ഹാ​യ​മു​ണ്ടാ​കി​ല്ല. 30 ശ​ത​മാ​നം മു​ത​ൽ 80 ശ​ത​മാ​നം വ​രെ സ​ഹാ​യം ല​ഭി​ക്കും.

3) ഫീ ​ഒ​ഴി​വാ​ക്ക​ൽ: ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പ് ഒ​ന്നു​മി​ല്ലെ​ങ്കി​ലും ട്യൂ​ഷ​ൻ ഫീ ​ കൊ​ടു​ക്കേ​ണ്ട​തി​ല്ല.

പ്ര​ധാ​ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ

ഷെ​വ​നിം​ഗ് സ്കോ​ള​ർ​ഷി​പ്: സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ലേ​ക്കു​യ​രാ​ൻ വെ​ന്പു​ന്ന​വ​ർ​ക്കൊ​രു കൈ​ത്താ​ങ്ങാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ഷെ​വ​നിം​ഗ് സ്കോ​ള​ർ​ഷി​പ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും പ്ര​ഗ​ത്ഭ​രാ​യ പ്ര​ഫ​ഷ​ണ​ലു​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ബ്രി​ട്ട​നി​ൽ ഉ​പ​രി പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ഷെ​വ​നിം​ഗ് സ്കോ​ള​ർ​ഷി​പ്പു​ക​ളും ഫെ​ലോ​ഷി​പ്പു​ക​ളും. ബ്രി​ട്ട​നി​ൽ താ​മ​സി​ച്ച് ഒ​രു വ​ർ​ഷ​ത്തെ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു ല​ഭി​ക്കും. ബ്രി​ട്ട​നി​ലെ നൂ​റി​ൽ​പ്പ​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​തി​ൽ വേ​ണ​മെ​ങ്കി​ലും പ​ഠ​നം ന​ട​ത്താ​ൻ സ്കോ​ള​ർഷി​പ് സ​ഹാ​യി​ക്കും. http:// www.cheve ning.org/india/
ഫു​ൾ​ബ്രൈ​റ്റ് -നെ​ഹ്റു ഫെ​ലോ​ഷി​പ്പു​ക​ൾ : യു​എ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​രി പ​ഠ​നം ന​ട​ത്താ​നും ഗ​വേ​ഷ​ണ​ത്തി​നും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഇ​ന്ത്യാ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന​താ​ണ് ഫു​ൾ​ബ്രൈ​റ്റ് -നെ​ഹ്റു ഫെ​ലോ​ഷി​പ്പു​ക​ൾ. http://www.usief.org.in.

കോ​മ​ൺ​വെ​ൽ​ത്ത് സ്കോ​ള​ർ​ഷി​പ്: ഇ​ന്ത്യ പോ​ലു​ള്ള കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​കെ​യി​ൽ മാ​സ്റ്റേ​ഴ്സ്, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്കു ചേ​രാ​ൻ കോ​മ​ൺ​വെ​ൽ​ത്ത് സ്കോ​ള​ർ​ഷി​പ്സ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന സ​ഹാ​യ​മാ​ണി​ത്.

https://www.britishcouncil.in/study-uk/scholarships/commonwealth-scholarships.
ചൈ​നീ​സ് ഗ​വ​ൺ​മെ​ന്‍റ് സ്കോ​ള​ർ​ഷി​പ്സ്: ഇ​ന്ത്യാ-​ചൈ​ന ക​ൾ​ച്ച​റ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം അ​നു​സ​രി​ച്ച് ചൈ​ന​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ൾ​ക്കു ചേ​രാ​ൻ ഇ​ന്ത്യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന​താ​ണ് ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ. http://www.csc.edu.cn/laihua/

ഇ​ൻ​ലാ​ക്സ് സ്കോ​ള​ർ​ഷി​പ്: ഇ​ൻ​ലാ​ക്സ്-​ഷി​വ്ദ​സാ​നി ഫൗ​ണ്ടേ​ഷ​ൻ സ​മ​ർ​ഥ​രാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ പ​ഠ​ന​ത്തി​നോ പ്ര​ഫ​ഷ​ണ​ൽ പ​രി​ശീ​ല​ന​ത്തി​നോ ന​ൽ​കു​ന്ന ഗ്രാ​ന്‍റാ​ണി​ത്. http://www.inlaksfound ation.org/inlaks-scholarship.aspx#Univer sity.

ഇ​റാ​സ്മ​സ് മു​ണ്ട​സ് സ്കോ​ള​ർ​ഷി​പ്സ്: യൂ​റോ​പ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ​ഠി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഇ​റാ​സ്മ​സ് മു​ണ്ട​സ് ആ​ക്ഷ​ൻ ജോ​യി​ന്‍റ് പ്രോ​ഗ്രാം അ​നു​സ​രി​ച്ചു ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്. http://eacea.e c.europa.eu/erasmus_mundus/funding/scholarships_students_academics_en.php

രാ​മ​ൻ-​ച​ർ​പാ​ക് ഫെ​ലോ​ഷി​പ്: നോ​ബ​ൽ സ​മ്മാ​ന ജേ​താ​ക്ക​ളാ​യ സി.​വി.​രാ​മ​ന്‍റെ​യും ജോ​ർ​ജ് ച​ർ​പാ​ക്കി​ന്‍റെ​യും ബ​ഹു​മാ​നാ​ർ​ഥം ഫ്ര​ഞ്ച് ഗ​വ​ൺ​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ശാ​സ്ത്ര , സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ദ്ദേ​ശി​ച്ച് 2013ൽ ​ഏ​ർ​പ്പെ​ടു​ത്തി​യാ​താ​ണി​ത്. http://www.cefipra.org/Raman_Charpak.aspx.
ജാ​പ്പ​നീ​സ് ഗ​വ​ൺ​മെ​ന്‍റ് സ്കോ​ള​ർ​ഷി​പ്സ്: ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ജാ​പ്പ​നീ​സ് ഗ​വ​ൺ​മെ​ന്‍റും കാ​ര്യ​മാ​യ തോ​തി​ൽ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. https://w ww.i n.emb-japan.go.jp/ Educatio n/japanese _government_scholarships.html.

ദ​ക്ഷി​ണ കൊ​റി​യ, സിം​ഗ​പ്പൂ​ർ, സ്വീ​ഡ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൈ​യ​യ​ച്ചു സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. http://www.studyinkorea.go.kr , http://www. krf-help.net, http://www. nus.edu.sg/ oam/scholarships/freshmen-international-students, https://stu dyinswed en.se/sc holarships/swedish-institute-scholarships/