നാഷണല്‍ ബിസിനസില്‍ എംബിഎ
കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാം. അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​ബ​ന്ധം വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ ജോ​ലി സാ​ധ്യ​ത​യു​ള്ള​താ​ണു കോ​ഴ്സ്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ന്യൂ​ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, കാ​ക്കി​നാ​ട (ആ​ന്ധ്രാ​പ്ര​ദേ​ശ്) കാ​മ്പ​സു​ക​ളി​ലാ​യി ന​ട​ത്തു​ന്ന കോ​ഴ്സി​നു ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​നം. പ്രാ​യ​പ​രി​ധി ഇ​ല്ല.

ഡി​സം​ബ​ർ ഒ​ന്നി​നു ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​ക്കാ​ണു പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല.

കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ: ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട,തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ. കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യ്ക്ക് ഇം​ഗ്ലീ​ഷ് കോം​പ്രി​ഹെ​ൻ​ഷ​ൻ, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ജ​ന​റ​ൽ നോ​ള​ജ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് അ​നാ​ലി​സി​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കു പു​റ​മേ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ, എ​സേ റൈ​റ്റിം​ഗ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ഇ​ത് അ​ടു​ത്ത ജ​നു​വ​രി​യി​ലോ ഫെ​ബ്രു​വ​രി​യി​ലോ ബം​ഗ​ളൂ​രു, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ല​ക്നോ, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

ജ​ന​റ​ൽ മാ​നേ​ജ്മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ ഇ​ന്ത്യാ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും അ​ഡ്മി​ഷ​ൻ ന​ൽ​കും. 7,85,000 രൂ​പ​യാ​ണു വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ്.

ഓ​ണ്‍​ലൈ​നാ​യി ഒ​ക്‌ടോബ​ർ 25ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 2000 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 1000 രൂ​പ. വെ​ബ്സൈ​റ്റ്: www.nta.ac.inhttps://iift.nta.nic.in/webinfo/public/home.aspx. ഫോ​ണ്‍: 0120-6895200