കോര്‍ഡയില്‍ പരിശീലന കോഴ്‌സുമായി കെബിഎ
ബാ​ങ്കിം​ഗ്, ഇ​ന്‍​ഷ്വ​റ​ന്‍​സ് മേ​ഖ​ല​ക​ളി​ല്‍ ഏ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ്വ​ത​ന്ത്ര ബ്ലോ​ക്ചെ​യി​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ’കോ​ര്‍​ഡ’​യി​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കേ​ര​ള ബ്ലോ​ക്ചെ​യി​ന്‍ അ​ക്കാ​ഡ​മി (കെ​ബി​എ) സ​ര്‍​ട്ടി​ഫൈ​ഡ് ഡെ​വ​ല​പ്പ​ര്‍ പ്രോ​ഗ്രാം എ​ന്ന പേ​രി​ല്‍ അ​ഞ്ചു ദി​വ​സ​ത്തെ പ​രി​ശീ​ല​ന കോ​ഴ്സ് ന​ട​ത്തു​ന്നു.

ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് കോ​ര്‍​ഡ​യി​ല്‍ ഒ​രു സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ബാ​ങ്കു​ക​ളും ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ളും കോ​ര്‍​ഡ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലേ​യ്ക്കും ഐ​ടി സൊ​ല്യൂ​ഷ​നു​ക​ളി​ലേ​യ്ക്കും മാ​റാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​മു​ള്ള പ​ങ്കാ​ളി​യാ​യി ഐ​ഐ​ഐ​ടി​എം​കെ​യു​ടെ കീ​ഴി​ലു​ള്ള കേ​ര​ള ബ്ലോ​ക്ചെ​യി​ന്‍ അ​ക്കാ​ഡ​മി​യെ അ​മേ​രി​ക്ക​യി​ലെ ആ​ര്‍ 3 ക​ണ്‍​സോ​ര്‍​ഷ്യം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ബാ​ങ്കു​ക​ളി​ല്‍ പ​ല​തും കോ​ര്‍​ബാ​ങ്കിം​ഗി​ല്‍ കോ​ര്‍​ഡ ബ്ലോ​ക്ചെ​യി​ന്‍ സൊ​ല്യൂ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​ര്‍​ട്ടി​ഫൈ​ഡ് കോ​ര്‍​ഡ ഡെ​വ​ല​പ്പ​ര്‍ എ​ന്ന പേ​രി​ലു​ള്ള കോ​ഴ്സ് 20ന് ​തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍​ക്കി​ലെ കെ​ബി​എ ക്യാ​മ്പ​സി​ല്‍ ആ​രം​ഭി​ക്കും. ശ​നി. ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍. കംപ്യൂട്ട​ര്‍ പ്രോ​ഗ്രാ​മിം​ഗി​ലും വെ​ബ് ഡെ​വ​ല​പ്മെ​ന്‍റി​ലും അ​ടി​സ്ഥാ​ന വി​വ​ര​മു​ള്ള പ്രഫ​ഷ​ന​ലു​ക​ള്‍​ക്കും ബി​രു​ദ​ധാ​രി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് https://kba.ai, 04712784145/154.
ഇ​പ്പോ​ള്‍ എ​തീ​രി​യം, ഹൈ​പ്പ​ര്‍ ലെ​ഡ്ജ​ര്‍ തു​ട​ങ്ങി​യ ബ്ലോ​ക്ചെ​യി​ന്‍ മേ​ഖ​ല​ക​ളി​ല്‍ കെ​ബി​എ കോ​ഴ്സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.