ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയിന്‍) മാറ്റങ്ങളോടെ
കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെടെ​യു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​ക​ൾ (എ​ൻ​ഐ​ടി), ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​ക​ൾ (ഐ​ഐ​ഐ​ടി), കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ ബി​ടെ​ക്, ബി ​ആ​ർ​ക്, ബി ​പ്ലാ​ൻ അ​ഡ്മി​ഷ​നും വി​വി​ധ സം​സ്ഥാ​ന എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ കേ​ന്ദ്ര ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ- മെ​യി​ൻ (ജെ​ഇ​ഇ- മെ​യി​ൻ) പ​രീ​ക്ഷ​യ്ക്കു ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ജ​നു​വ​രി ആ​റു മു​ത​ൽ 11 വ​രെ ന​ട​ത്തും. ജ​നു​വ​രി 31ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഏ​റെ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണു ജെ​ഇ​ഇ-​മെ​യി​ൻ പ​രീ​ക്ഷ​യ്ക്കു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.ചോദ്യങ്ങളുടെ എണ്ണം കുറച്ചതാണ് പ്രധാന മാറ്റം.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യാ​ണു പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​ണു ജെ​ഇ​ഇ-​മെ​യി​ൻ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ പ​രീ​ക്ഷ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജെ​ഇ​ഇ-​മെ​യി​ൻ ഒ​ന്നാം പേ​പ്പ​റി​ൽ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നം നേ​ടു​ന്ന​വ​രെ​യാ​ണു ഐ​ഐ​ടി​ക​ളി​ലെ അ​ഡ്മി​ഷ​നു​ള്ള ജെ​ഇ​ഇ-​അ​ഡ്വാ​ൻ​സ്ഡി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്.

നാ​ലു ഘ​ട്ട​ങ്ങ​ൾ

അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന് നാ​ലു ഘ​ട്ട​ങ്ങ​ളു​ണ്ട്. അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ച്ച ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ന​ന്പ​ർ കു​റി​ച്ചു വ​യ്ക്കു​ക. ഫോ​ട്ടോ ഗ്രാ​ഫ് ( 10 കെ​ബി-100 കെ​ബി), കൈ​യൊ​പ്പ് (4 കെ​ബി-30 കെ​ബി) എ​ന്നി​വ ജെ​പി​ജി ഫോ​ർ​മാ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. തു​ട​ർ​ന്നു പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്ക​ണം. അ​തി​നു ശേ​ഷം ക​ണ്‍​ഫ​ർ​മേ​ഷ​ൻ പേ​ജി​ന്‍റെ നാ​ല് പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. യാ​തൊ​രു രേ​ഖ​ക​ളും എ​ൻ​ടി​എ​ക്ക് അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട.

അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം സ്വ​ന്ത​മാ​യി ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കാ​യി കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ഇ​തി​ന്‍റെ ലി​സ്റ്റ് www.csc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ ഫീ​സ്

പ​രീ​ക്ഷാ ഫീ​സ് ഒ​രു പേ​പ്പ​റി​ന് 650 രൂ​പ. ര​ണ്ടു പേ​പ്പ​റി​നും കൂ​ടി 1300 രൂ​പ. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഇ​ത് യ​ഥാ​ക്ര​മം 325, 650 രൂ​പ. രാ​ജ്യ​ത്തി​നു പു​റ​ത്തു സെ​ന്‍റ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​രീ​ക്ഷാ ഫീ​സ് ഒ​രു പേ​പ്പ​റി​ന് 3000 രൂ​പ. ര​ണ്ടു പേ​പ്പ​റി​നും കൂ​ടി 6000 രൂ​പ. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഇ​ത് യ​ഥാ​ക്ര​മം 1500, 3000 രൂ​പ. ക്രെ​ഡി​റ്റ്/ ഡെ​ബി​റ്റ്/ നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി ഫീ​സ് അ​ട​യ്ക്കാം.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ

ആ​ല​പ്പു​ഴ, അ​ങ്ക​മാ​ലി, ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം, കോ​ത​മം​ഗ​ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, മൂ​വാ​റ്റു​പു​ഴ, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ. ഒ​രാ​ൾ​ക്ക് നാ​ലു സെ​ന്‍റ​റു​ക​ൾ വ​രെ തെ​ര​ഞ്ഞെ​ടു​ക്കാം.

യോ​ഗ്യ​ത

പ്ല​സ്ടു​വി​ന് 75 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. കൂ​ടാ​തെ അ​ത​തു ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ മു​ന്നി​ലെ​ത്തു​ന്ന 20 പെ​ർ​സ​ന്‍റ​യി​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക​യും വേ​ണം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 65 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. മാ​ർ​ക്ക് ക​ണ​ക്കാ​ക്കു​ന്പോ​ൾ ശ​രാ​ശ​രി (പെ​ർ​സ​ന്‍റേ​ജ്) യും ​പെ​ർ​സ​ന്‍റ​യി​ലും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കു​ക.

ശ​രാ​ശ​രി എ​ന്നു പ​റ​ഞ്ഞാ​ൽ നൂ​റി​ൽ എ​ത്ര മാ​ർ​ക്ക് എ​ന്നാ​ണു കാ​ണി​ക്കു​ന്ന​ത്. പെ​ർ​സ​ന്‍റ​യി​ൽ എ​ന്നാ​ൽ ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും മാ​ർ​ക്കി​ൽ കു​റ​വു മാ​ർ​ക്ക് ല​ഭി​ച്ച എ​ത്ര ശ​ത​മാ​നം പേ​ർ ഉ​ണ്ടെ​ന്നു​ള്ള ക​ണ​ക്ക് ആ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ പെ​ർ​സ​ന്‍റ​യി​ൽ സ്കോ​ർ 40 ആ​ണെ​ങ്കി​ൽ അ​തി​ന​ർ​ഥം ആ ​പ​രീ​ക്ഷ​യി​ൽ പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​യു​ടെ മാ​ർ​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ മാ​ർ​ക്ക് ല​ഭി​ച്ച 40 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്.

പ്രാ​യ പ​രി​ധി ഇ​ല്ല. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും 2020 ൽ ​അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ല​സ്ടു​ത​ല​ത്തി​ൽ അ​ഞ്ചു വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ.

പ​ങ്കെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ

കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെടെ​യു​ള്ള 31 നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​ക​ൾ, കോ​ട്ട​യം ഉ​ൾ​പ്പെ​ടെ​യു​ള്ള 23 ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​ക​ൾ, മ​റ്റ് 23 കേ​ന്ദ്ര, സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ൾ, 14 സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാല​ക​ൾ എ​ന്നി​വ ജെ​ഇ​ഇ-​മെ​യി​ൻ ലി​സ്റ്റി​ൽ നി​ന്നാ​ണ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ 19 സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളും ജെ​ഇ​ഇ-​മെ​യി​ൻ ലി​സ്റ്റി​ൽ നി​ന്നും അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​തി​നു ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ജെ​ഇ​ഇ -മെ​യി​ൻ പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നാ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് എ​ജ​ൻ​സി വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കു വെ​ബ് സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.
വി​വ​ര​ങ്ങ​ൾ​ക്കും ര​ജ​സ്ട്രേ​ഷ​നും: www.nta.ac.in, www.jeemain.nic.in.

പ്രധാന മാറ്റങ്ങൾ

ഏ​റെ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ജെ​ഇ​ഇ-​മെ​യി​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ഡ്രോ​യിം​ഗ് എ​ന്നി​വ​യു​ടെ ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ച​താ​ണ് പ്ര​ധാ​ന മാ​റ്റം. കൂ​ടാ​തെ ബി​പ്ലാ​നിം​ഗ് കോ​ഴ്സി​ന് പ്ല​സ്ടു​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മു​ൻ​പ് ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച​വ​ർ​ക്കു മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു.

എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നേ​ര​ത്തെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ​യി​ൽ 30 വീ​തം മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ക്വ​സ്റ്റ്യ​ൻ​സി​ന് ഉ​ത്ത​രം എ​ഴു​ത​ണ​മാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ 25 ചോ​ദ്യ​ങ്ങ​ളാ​യി കു​റ​ച്ച​ത്. കൂ​ടാ​തെ 20 ചോ​ദ്യ​ങ്ങ​ൾ എം​സി​ക്യു മാ​തൃ​ക​യി​ലും അ​ഞ്ചു ചോ​ദ്യ​ങ്ങ​ൾ മൂ​ന്നു വി​ഷ​യ​ങ്ങ​ൾ​ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കി ന്യൂ​മ​റി​ക്ക​ൽ വാ​ല്യു മാ​തൃ​ക​യി​ലും ആ​യി​രി​ക്കും. ശ​രി ഉ​ത്ത​ര​ത്തി​ന് നാ​ലു മാ​ർ​ക്ക് ല​ഭി​ക്കും. എം​സി​ക്യു ചോ​ദ്യ​ങ്ങ​ൾ​ക്ക് തെ​റ്റി​ന് ഒ​രു മാ​ർ​ക്ക് കു​റ​യ്ക്കും.

ബി​ആ​ർ​ക്കി​നു​ള്ള ഡ്രോ​യിം​ഗ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ളും മൂ​ന്നി​ൽ നി​ന്നും ര​ണ്ടാ​യി കു​റ​ച്ചി​ട്ടു​ണ്ട്.​എം​സി​ക്യു മാ​തൃ​ക​യി​ൽ 50 മാ​ർ​ക്കി​ന്‍റെ അ​ഭി​രു​ചി പ​രീ​ക്ഷ​യും ഉ​ണ്ടാ​യി​രി​ക്കും. മാ​ത്ത​മാ​റ്റി​ക്സി​നും അ​ഭി​രു​ചി പ​രീ​ക്ഷ​യ്ക്കും ബി​ആ​ർ​ക്കി​നും ബി​പ്ലാ​നി​നും ഒ​രേ ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും. ബി​പ്ലാ​നിം​ഗി​ന് ഡ്രോ​യിം​ഗ് പേ​പ്പ​ർ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ക​രം എം​സി​ക്യു മാ​തൃ​ക​യി​ൽ പ്ലാ​നിം​ഗിം​ൽ 25 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​ത​ണം.