കേന്ദ്രമാനവ വിഭവ വികസനശേഷി മന്ത്രാലയത്തിനു കീഴിൽ ചെന്നെെയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്ലാസിക്കൽ തമിഴ് വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.19 ഒഴിവുകളുണ്ട്.
പ്രഫസർ-കം-ഡെപ്യൂട്ടി രജിസ്ട്രാർ മൂന്ന്, റീഡർ-കം-റിസർച്ച് ഓഫീസർ ആറ്, ലക്ചർ-കം-ജൂണിയർ റിസർച്ച് ഒാഫീസർ നാല്, പേഴ്സണൽ സെക്രട്ടറി മൂന്ന്, അസിസ്റ്റന്റ് ലെെബ്രേറിയൻ ഒന്ന്, സ്റ്റെനോഗ്രേഡ്II- രണ്ട്, /യുഡിസി ഒന്ന്, എൽഡിസി ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്.
പ്രഫസർ-കം-ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് 50 വയസും റീഡർ-കം-റിസർച്ച് ഒാഫീസർ തസ്തികയിലേക്ക് 40 വയസും ലക്ചർ-കം-ജൂണിയർ റിസർച്ച് ഒാഫീസർ തസ്തികയിലേക്ക് 35 വയസുമാണ് ഉയർന്ന പ്രായപരിധി. മറ്റു തസ്തികകളിൽ 18-27 വയസാണ് പ്രായപരിധി. മറ്റു തസ്തികകളിൽ 18-27 വയസാണ് പ്രായപരിധി. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.cict.inഎന്ന വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. സെപ്റ്റംബർ 16.