സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒന്പതു റീജണുകളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇസ്റ്റേൺ റീജൺ (കോൽക്കത്ത), നോർത്ത് ഈസ്റ്റേൺ റീജൺ ( ഗോഹട്ടി), മധ്യപ്രദേശ് റീജൻ (റായ്പുർ), നോർത്തേൺ റീജൺ (ഡൽഹി), വെസ്റ്റേൺ റീജൺ (മുംബൈ), സെൻട്രൽ റീജൺ (അലഹാബാദ്), കർണാടക കേരള റീജൺ (ബംഗളൂരു), നോർത്ത് വെസ്റ്റേൺ റീജൺ (ചണ്ഡിഗഡ്), സതേൺ റീജൺ (ചെന്നൈ) എന്നിവടങ്ങളിലാണ് അവസരം. ഒറ്റ വിജ്ഞാപനമാണ്. റീജൺ തിരിച്ചുള്ള തസ്തികയും ഒഴിവും വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. വെബ്സൈറ്റ് www.ssc .gov.in.