കണക്കിനു സ്‌കോളര്‍ഷിപ്പ്‌
മാ​ത്ത​മാ​റ്റി​ക്സി​ൽ ഉ​പ​രി പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ ഹ​യ​ർ മാ​ത്ത​മാ​റ്റി​ക്സ് (എ​ൻ​ബി​എ​ച്ച്എം) സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു. മാ​ത്ത​മാ​റ്റി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​ണു സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്. മാ​ത്ത​മാ​റ്റി​ക്സി​ൽ ഫ​സ്റ്റ് ക്ലാ​സ് ബി​രു​ദ​മു​ള്ള​വ​ർ​ക്കും അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സി​ന്‍റെ മൂ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഒ​ന്നാം വ​ർ​ഷ പി​ജി പ്രോ​ഗ്രാ​മി​നു പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ​ക്ക് ശേ​ഷി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തേ​ക്കു മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക​യു​ള്ളു.

പ്ര​തി​മാ​സം 6000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ് തു​ക. ഒക്ടോബർ 19 നു ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി സെ​ന്‍റ​റാ​ണ്. സോ​ണ​ൽ കോ ​ഓ​ഡി​നേ​റ്റ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കേ​ര​ള​ത്തെ അ​ഞ്ചാ​മ​ത്തെ സോ​ണി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 25ന​കം അ​പേ​ക്ഷി​ക്ക​ണം. അപേക്ഷാ ഫീസ് 300 രൂപ. മാ​തൃ​കാ ചോ​ദ്യ പേ​പ്പ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.nbhm.dae.gov.in, https://nbhmscholarships.in.

പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ്കോ​ള​ർ​ഷി​പ്

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) എ​യ്റോ സ്പേ​സ്, എ​യ്റോ​നോ​ട്ടി​ക്ക​ൽ, സ്പേ​സ് എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു. ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 120000 രൂ​പ​യും പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 15500-186000 രൂ​പ​യും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ഒ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ജെ​ഇ​ഇ-​മെ​യി​ൻ, ഗേ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. സെ​പ്റ്റം​ബ​ർ പ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം. വെ​ബ്സൈ​റ്റ്: https://rac.gov.in.

****** ****** ******
ജി​ല്ലാ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ഖേ​ന ന​ൽ​കി​വ​രു​ന്ന ജി​ല്ലാ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.dcescholarship.kerala.gov.in.

സു​വ​ർ​ണ ജൂ​ബി​ലി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ഖേ​ന ന​ൽ​കി​വ​രു​ന്ന സു​വ​ർ​ണ ജൂ​ബി​ലി മെ​റിറ്റ് സ്കോ​ള​ർ​ഷി​പ്പി​ന് സെ​പ്റ്റം​ബ​ർ 30ന​കം അ​പേ​ക്ഷി​ക്കാം. www.dcescholarship.kerala.gov.in.

പോ​സ്റ്റ്മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം മു​സ്ലിം/ ക്രി​സ്ത്യ​ൻ​സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ല​സ്‌​വ​ണ്‍ മു​ത​ൽ പി​എ​ച്ച്ഡി വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന പോ​സ്റ്റ്മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നു​ ഒ​ക്ടോ​ബ​ർ 31 ന​കം അപേക്ഷിക്കണം. www.scholarships.gov.in
കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ന്ധ/​ബ​ധി​ര/​പി.​എ​ച്ച്. സ്കോ​ള​ർ​ഷി​പ്പി​ന​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ സ​മ​ർ​പ്പി​ച്ച് സ്ഥാ​പ​ന മേ​ധാ​വി മു​ഖേ​ന ഒ​ക്ടോ​ബ​ർ 15ന​കം അ​പേ​ക്ഷി​ക്ക​ണം. മു​സ്‌ലിം/​നാ​ടാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും പ്രൈ​മ​റി/​സെ​ക്ക​ണ്ടറി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പി​ന്‍റെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഒ​ക്ടോ​ബ​ർ ഒ​ന്നി​ന​കം സ്ഥാ​പ​ന മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം, തൃ​പ്പൂ​ണി​ത്തു​റ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വ​ണ്‍​മെ​ന്‍റ് മ്യൂ​സി​ക് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യ​ാർ​ഥി​ക​ൾ സെ​പ്റ്റം​ബ​ർ 30ന​കം പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സ്ഥാ​പ​ന​മേ​ധാ​വി മു​ഖേ​ന ഒ​ക്ടോ​ബ​ർ 15ന​കം വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.dcescholarship.kerala.gov.in.

ഹി​ന്ദി സ്‌​കോ​ള​ർ​ഷി​പ്: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ഖേ​ന ന​ൽ​കു​ന്ന ഹി​ന്ദി സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ന​ൽ​കാം. www.dcescholarship.k erala.gov.in, 0471-2306580, 9446780308. അ​പേ​ക്ഷ സെ​പ്റ്റം​ബ​ർ 30 വ​രെ സ്വീ​ക​രി​ക്കും.

സ്റ്റേ​റ്റ് മെ​രി​റ്റ് സ്‌​കോ​ള​ർ​ഷി​പ്: സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന എ​ല്ലാ ഗ​വ​ൺ​മെ​ന്‍റ്/ എ​യ്ഡ​ഡ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ​യും യൂ​ണി​വേ​ഴ്‌​സി​റ്റി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് കേ​ര​ള സ്റ്റേ​റ്റ് മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ്പി​നു​ള്ള (ഫ്ര​ഷ്/ റി​ന്യൂ​വ​ൽ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. www.dcescholarship.kerala.gov.in www.dcescho larship.kerala.gov.in.