മദ്രാസ് ഐഐടിയില്‍ സ്റ്റൈപന്‍ഡോടെ തൊഴില്‍ പരിശീലനം
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് വി​ഷ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ​രി​ശീ​ല​നം ന​ൽ​കു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തെ​യും ര​ണ്ടു വ​ർ​ഷ​ത്തെ​യും പ​രി​ശീ​ല​ന​മാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ മ​ദ്രാ​സ് ഐ​ഐ​ടി ന​ൽ​കു​ന്ന​ത്. സ്റ്റൈ​പ​ൻ​ഡോ​ടു കൂ​ടി​യാ​ണു പ​രി​ശീ​ല​നം.

ഇ​ല​ക്‌ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ഇ​ല​ക്‌ട്രിക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌ട്രോ​ണി​ക്സ്, ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, കെ​മ​സി​സ്ട്രി, ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്നീ​ഷ​ൻ, മ​ൾ​ട്ടി പ​ർ​പ്പ​സ് ഹെ​ൽ​ത്ത് വ​ർ​ക്ക​ർ, ട്രേ​ഡ് ട്രെ​യി​നി, ടെ​ക്നി​ക്ക​ൽ ട്രെ​യി​നി, ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണു പ​രി​ശീ​ല​നം.
അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 28.

എം​എ​സ്എ​ൽ​ഐ​എ​സ്, മെ​ക്കാ​നി​ക്ക​ൽ/ പ്രൊ​ഡ​ക്‌ഷൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഫ​സ്റ്റ് ക്ലാ​സ് ബി​ടെ​ക്, എം​എ​സ്‌​സി കെ​മി​സ്ട്രി എ​ന്നി​വ പാ​സാ​യ​വ​ർ​ക്ക് ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ വ​ർ​ഷം പ്ര​തി മാ​സം 17000 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ ,ബി​എ​സ്‌​സി കെ​മി​സ്ട്രി, കോ​ഴ്സു​ക​ൾ പാ​സ​യ​വ​ർ​ക്ക് ടെ​ക്നി​ക്ക​ൽ ട്രെ​യി​നി കോ​ഴ്സി​നും ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് ട്രേ​ഡ് ട്രെ​യി​നി കോ​ഴ്സി​നും അ​പേ​ക്ഷി​ക്കാം.​പ്ര​തി​മാ​സം 11000/ 17000 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും.

ന​ഴ്സിം​ഗ് ട്രെ​യി​നി കോ​ഴ്സി​ന് ബി​എ​സ്‌​സി ന​ഴ്സിം​ഗ് പാ​സാ​യ​വ​ർ​ക്കും ഡി​പ്ലോ​മ​യോ ന​ഴ്സിം​ഗ് ഒ​രു തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യോ പ​ഠി​ച്ചിട്ടു​ള്ള​വ​ർ​ക്ക് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്നി​ഷ്യ​ൻ ട്രെ​യി​നി/ മ​ൾ​ട്ടി പ​ർ​പ്പ​സ് ഹെ​ൽ​ത്ത് വ​ർ​ക്ക​ർ ട്രെ​യി​നി കോ​ഴ്സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. സ്റ്റൈ​പ​ൻ​ഡ് 13000/16000 രൂ​പ.

ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. വെ​ബ്സൈ​റ്റ്: http://trainee.iitm.ac.in