കേരള പോലീസ് ഫുട്ബോള്‍ ടീമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍-1, ഡിഫഡര്‍- രണ്ട്, മിഡ്ഫീല്‍ഡര്‍- രണ്ട്, സ്ട്രൈക്കര്‍- രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ പത്ത്.
വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസ്/ തത്തുല്യം.
കായിക നേട്ടം: സംസ്ഥാന/ അന്തര്‍സംസ്ഥാന തല മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിരിക്കണം.പ്രായം: 18 -26 വയസ്.
അപേക്ഷിക്കേണ്ട വിധം: താത്പര്യമുള്ള അപേക്ഷകര്‍ അവശ്യമായ രേഖകള്‍ സഹിതം താഴെയുള്ള വിലാസത്തില്‍ അയയ്ക്കുക.
The Additional Director General of Police, Armed Police Battalion, Peroorkkada, Thiruvanathapuram എന്ന വിലാസത്തില്‍ അയയ്ക്കുക.