മദ്രാസ് ഫെർട്ടിലൈസേഴ്സിൽ വിവിധ തസ്തികളിലായി 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിയർ ഫയർമാന്റെ നാലും ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിൽ രണ്ടും വീതവും സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ, ജൂണിയർ മെഡിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.
ജൂണിയർ ഫയർമാൻ
യോഗ്യത: എസ്എസ്എൽസി, നാഗ്പുർ എൻഎഫ്എസ്സി, കേന്ദ്ര/ സംസ്ഥാന ഗവ. ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുള്ള ആറു മാസത്തിൽ കുറയാത്ത ഫയർമാൻസ് സർട്ടിഫിക്കറ്റ് കോഴ്സ് 2018 ലോ അതിനു ശേഷമോ പാസായിരിക്കണം. (വിമുക്തഭടന്മാർക്ക് ബേസിക് ഫയർ ഫൈറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ഫയർ ടെൻഡേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് മതി). എച്ച്എംവി ലൈസൻസ് ഉണ്ടായിരിക്കണം.
ജനറൽ മാനേജർ (പ്ലാന്റ്)
യോഗ്യത: കെമിക്കൽ എൻജിനിയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രിയും 25 വർഷത്തെ പരിചയവും.
ജനറൽ മാനേജർ (മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ)
യോഗ്യത: അഗ്രിക്കൾച്ചറിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി, മാർക്കറ്റിംഗിൽ ഫുൾടൈം എംബിഎ. 25 വർഷത്തെ പരിചയം.
കന്പനി സെക്രട്ടറി
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അംഗത്വം. 15 വർഷത്തെ പ്രവൃത്തിപരിചയം.
സേഫ്റ്റി ഓഫീസർ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ കേന്ദ്ര ഗവ. അംഗീകാരമുള്ള ഡിപ്ലോമ. അഞ്ചുവർഷത്തെ പരിചയം.
വെൽഫെയർ ഓഫീസർ
യോഗ്യത: മാസ്റ്റർ ഓഫ് ലേബർ മാനേജ്മെന്റ് അല്ലെങ്കിൽ സോഷ്യൽവർക്ക്/ സോഷ്യൽ വെൽഫെയറിൽ ബിരുദാനന്തര ബിരുദം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ (ഇലക്ട്രിക്കൽ)
യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിഇ/ ബിടെക് 15 വർഷത്തെ പരിചയം.
മാനേജർ (ഇൻസ്ട്രുമെന്റേഷൻ)
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ/ ഇലക്ട്രോണികസ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിഇ/ ബിടെക് 15 വർഷത്തെ പരിചയം.
ഡെപ്യൂട്ടി മാനേജർ (സിവിൽ)
യോഗ്യത: ഫസ്റ്റ് ക്ലാസ് ബിഇ/ ബിടെക് (സിവിൽ). ഒന്‍പതു വർഷത്തെ പരിചയം.
ഡെപ്യൂട്ടി മാനേജർ (ലെയ്സണ്‍ ഓഫീസർ)
യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തരബിരുദം, പേഴ്സണൽ മാനേജ്മെന്റ് / പബ്ലിക് അഡ്മിനിസ്ട്രേഷൻ ഫുൾടൈം എംബിഎ, ഒന്‍പതു വർഷത്തെ പരിചയം.
ജൂണിയർ മെഡിക്കൽ അസിസ്റ്റന്റ് (പുരുഷൻ)
യോഗ്യത: 2019 ൽ പൂർത്തീകരിച്ച നഴ്സിംഗ് ഡിപ്ലോമ. സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിലിൽ രജിസ്ട്രേഷൻ.
ഫീസ്: ജനറൽ മാനേജർ തസ്തികയിലേക്ക് 1000 രൂപയും ജൂണിയർ മെഡിക്കൽ അസിസ്റ്റന്റ്, ജൂണിയർ ഫയർമാൻ തസ്തികയിലേക്ക് 250 രൂപയും മറ്റു തസ്തികയിലേക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ല.
അപേക്ഷ ഓണ്‍ലൈനായി മേയ് 20നകം സമർപ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സ്പീഡ് പോസ്റ്റ്/ രജിസ്റ്റർ പോസ്റ്റ്/ കൊറിയർ വഴി മേയ് 22 നകം ലഭിക്കും വിധം അയയ്ക്കണം. വെബ്സൈറ്റ്: www.madr asfert.co.in.