ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത്, എംഎസ്സി നഴ്സിംഗ്, ഫെലോഷിപ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.നഴ്സിംഗിന് 31, എംപിഎച്ചിന് 20 സീറ്റുകളാണുള്ളത്. മേയ് 31നകം അപേക്ഷിക്കണം. ജൂണ്‍ 30നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷാ ഫീസ് 1000 രൂപ. സംവരണ വിഭാഗങ്ങൾക്ക് 800 രൂപ. ഭിന്നശേഷിക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
നഴ്സിംഗിൽ 55 ശതമാനം മാർക്കോടെ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് എംഎസ്സി നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കാം.
എംബിബിഎസ്/ ബിഡിഎസ്/ബിവിഎസ്സി/എംഎ/എംഎസ്സി കോഴ്സുകൾ 50 ശതമാനം മാർക്കോടെ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രണ്ടു വർഷമാണു കോഴ്സിന്റെ കാലാവധി. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഇന്റലക്ച്വൽ ആൻഡ് റീസണിംഗ് സ്കിൽ, കോംപ്രിഹെൻഷൻ, ഡാറ്റാ ഇന്റർപ്രറ്റേഷൻ സ്കിൽ, ജനറൽ നോളജ് എന്നിവയാണു പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 800 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.pgimer.edu.in. ഫോൺ: 7087008700.