സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 183 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഒരു സംഘത്തിലെ ഒരു തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 150 രൂപയാണ് ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് 50 രൂപ. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അയയ്ക്കുന്പോൾ ഓരോ സംഘത്തിനും/ തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 24 വൈകുന്നേരം അഞ്ച്.
കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org സന്ദർശിക്കുക.